ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Sunday, November 10, 2019 10:39 PM IST
നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കൊ​ച്ച​റ എ​സ്ജെ എ​ൽ​പി​എ​സ് ഒ​ന്നാം​സ്ഥാ​ന​വും രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഒ​ന്നാം​സ്ഥാ​ന​വും രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ല്ലാ​ർ ഗ​വ. സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഒ​ന്നാം​സ്ഥാ​ന​വും എം​ഇ​എ​സ് വ​ണ്ട​ൻ​മേ​ട് ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ട്രോ​ഫി​ക​ൾ വി​ത​ര​ണം​ചെ​യ്തു. ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ജോ പി. ​ജോ​സ്, ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് മാ​റ്റി​വ​ച്ച അ​ഭി​മു​ഖം 13-ന് ​രാ​വി​ലെ 11-ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.