സ​മ​ഗ്ര ​സാ​ക്ഷ​ര​താ​യ​ജ്ഞം പാ​ലാ​യി​ൽ
Monday, November 11, 2019 10:14 PM IST
പാ​ലാ: "ഭാ​ഷ​യു​ടെ സ​ന്പ​ന്ന​ത​യും സൗ​ന്ദ​ര്യ​വും ശു​ദ്ധി​ത്ര​യ​ത്തി​ൽ' എ​ന്ന ആ​ദ​ർ​ശ​വാ​ക്യ​വും "ആ​ശ​യ​ശു​ദ്ധി​ക്കൊ​പ്പം അ​ക്ഷ​ര​ശു​ദ്ധി​യും ഉ​ച്ചാ​ര​ണ​ശു​ദ്ധി​യും' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പാ​ലാ രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ​യും മാ​തൃ​ഭാ​ഷാ പോ​ഷ​ക​സ​ന്ന​ദ്ധ​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​യി​ൽ സ​മ​ഗ്ര​സാ​ക്ഷ​ര​താ​യ​ജ്ഞം ന​ട​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും യു​പി വി​ഭാ​ഗം (5, 6, 7 ക്ലാ​സു​ക​ൾ) 14 മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ൾ സ​മ​ഗ്ര​സാ​ക്ഷ​ര​താ​വാ​ര​മാ​യി ആ​ച​രിക്കും.
ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള മ​ല​യാ​ള​ഭാ​ഷാ പാ​ഠാ​വ​ലി​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും അ​ക്ഷ​ര​മാ​ല ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ ഒ​രി​ക്ക​ൽ​പോ​ലും പാ​ഠ​പ്പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു മാ​തൃ​ഭാ​ഷ​യു​ടെ ലി​പി​ക​ൾ ഒ​രു​മി​ച്ചു കാ​ണു​ന്നി​ല്ല. ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ക്ഷ​ര​ക്കൂ​ട്ട് എ​ന്ന പേ​രി​ൽ ആ​ക​ർ​ഷ​ക​മാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന അ​ക്ഷ​ര​മാ​ല​യ​ട​ങ്ങി​യ ചി​ത്രീ​ക​ര​ണ​പ​ത്രി​ക എ​ല്ലാ ക്ലാ​സു​ക​ളി​ലും ശി​ശു​ദി​ന​മാ​യ ന​വം​ബ​ർ 14 നു ​സ്ഥാ​പി​ച്ചു​കൊ​ണ്ടാ​ണു യ​ജ​ഞ​മാ​രം​ഭി​ക്കു​ന്ന​ത്. അ​ക്ഷ​ര​ക്കൂ​ട്ടി​ൽ "അ' ​മു​ത​ൽ "ഹ' ​വ​രെ​യു​ള്ള എ​ല്ലാ അ​ക്ഷ​ര​ങ്ങ​ളും ക്ര​മാ​നു​ഗ​ത​മാ​യി കോ​ർ​ത്തി​ണ​ക്കി ര​ചി​ച്ചി​രി​ക്കു​ന്ന സം​ഭ​വ​ക​ഥ ര​സ​ക​ര​മാ​യും എ​ളു​പ്പ​ത്തി​ലും അ​ക്ഷ​ര​പ​രി​ച​യം നേ​ടാൻ സ​ഹാ​യി​ക്കും.
മ​ല​യാ​ള​ഭാ​ഷ​യു​ടെ അ​ക്ഷ​ര​ങ്ങ​ൾ ഇ​നം​തി​രി​ച്ചും ശാ​സ്ത്രീ​യ​മാ​യും ല​ളി​ത​മാ​യും പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​തും ഉ​ച്ചാ​ര​ണ​ശാ​സ്ത്രം പ​ഠി​പ്പി​ക്കു​ന്ന​തു​മാ​യ അ​ക്ഷ​ര​ക്കു​ടു​ക്ക എ​ന്ന കൈ​പ്പു​സ്ത​ക​മാ​ണ് ര​ണ്ടാ​മ​ത്തെ പ​ഠ​ന​സ​ഹാ​യി. മൂ​ന്നാ​മ​ത്തെ പ​ഠ​ന​സ​ഹാ​യി മ​ല​യാ​ള​ഭാ​ഷ ഉ​ച്ചാ​ര​ണ​സ​ഹാ​യി ഡി​വി​ഡി​യാ​ണ്. ഈ ​പ​ഠ​നോ​പാ​ധി​ക​ളെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഭാ​ഷാ​ധ്യ​പ​ക​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഒ​രു​മി​ച്ചു​ള്ള യ​ജ്ഞ​മാ​ണി​ത്.
വി​ദ്യാ​ല​യ​ത​ല​ത്തി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​പ​രീ​ക്ഷ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കോ​ർ​പ​റേ​റ്റ് ത​ല​ത്തി​ൽ മ​ത്സ​ര​മു​ണ്ടാ​യി​രി​ക്കും. ആ ​മ​ത്സ​ര​ത്തി​ലെ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത​ശ​ത​മാ​നം മാ​ർ​ക്കു നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്കു സ​മ​ഗ്ര​ സാ​ക്ഷ​ര​താ​സാ​ക്ഷ്യ​പ​ത്രം ന​ൽ​കും. അ​ന്തി​മ​ഘ​ട്ട​ത്തി​ലെ ടാ​ല​ന്‍റ്ഷോ​യി​ൽ ഏ​റ്റ​വും മി​ക​ച്ച സ്കോ​ർ നേ​ടു​ന്ന ആ​റു പേ​ർ​ക്ക് സാ​ക്ഷ്യ​പ​ത്ര​ത്തി​നു​പു​റ​മെ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ സ്കോ​ർ നേ​ടു​ന്ന കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്കൂ​ളി​നു പ്ര​ത്യേ​ക ട്രോ​ഫി​യു​മു​ണ്ടാ​യി​രി​ക്കും.