കെ ​എ​സ് ആ​ർ​ടി​സി താ​ത്ക്കാ​ലി​ക ഡി​പ്പോ: ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം
Monday, November 11, 2019 10:14 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ലോ​റി സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ കൗ​ണ്‍​സി​ൽ. പു​തി​യ ഡി​പ്പോ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഡി​പ്പോ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​മെ​ന്നും ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കി​യ ക​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​യ​തി അ​റി​യി​ക്കാ​ത്ത​തി​നാ​ൽ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി അ​റി​യി​ച്ചു. ഈ ​മാ​സം 15ന് ​ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് ഡി​പ്പോ​യു​ടെ ബാ​ക്കി വ​രു​ന്ന നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ പ​റ​ഞ്ഞു.
ഇ​തി​നാ​യി 1.15 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ടെ​ണ്ട​ർ ചെ​യ്യു​മെ​ന്നും രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ പ​റ​ഞ്ഞെ​ങ്കി​ലും കൃ​ത്യ​മാ​യ ഉ​റ​പ്പു ല​ഭി​ക്കാ​തെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ.​എം.​ഹാ​രി​ദ് വ്യ​ക്ത​മാ​ക്കി. കെഎ​സ്ആ​ർ​ടി​സി ന​ഗ​ര​സ​ഭ​യു​മാ​യി വ​ച്ച ക​രാ​ർ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ മാ​സം 10ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് എ​ട്ടി​നു ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം ക​രാ​ർ കാ​ലാ​വ​ധി തീ​രു​ന്ന ഘ​ട്ട​ത്തി​ൽ ലോ​റി സ്റ്റാ​ൻ​ഡ് ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഡി​പ്പോ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ കെഎ​സ്ആ​ർ​ടി​സി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പു​റ​ന്ത​ള്ളു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ചി​ല്ലു​കു​പ്പി​ക​ൾ, കു​പ്പി​ച്ചി​ല്ല്, ട്യൂ​ബ് ലൈ​റ്റു​ക​ൾ, ബ​ൾ​ബ്, ക്രോ​ക്ക​റി പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ച്ച് പി​ന്നീ​ട് ന​ഗ​ര​സ​ഭ വാ​ഹ​ന​ത്തി​ൽ പൊ​തു സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കും.
തു​ട​ർ​ന്ന് ഇ​ത് അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ ക​ന്പ​നി​യ്ക്ക് കൈ​മാ​റും. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റും പു​റ​ന്ത​ള്ളു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ സം​ഭ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്.
ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി കൂ​ടാ​ൻ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഡി​പി​സി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. ടൗ​ണ്‍​ഹാ​ളി​നു പി​ൻ​ഭാ​ഗം, മു​നി​സി​പ്പ​ൽ മൈ​താ​നം, ഡം​പിം​ഗ് യാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​സി​ടി​വി സ്ഥാ​പി​ക്കു​ന്ന​തി​ന് നേ​ര​ത്തെ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് ക്ലീ​ൻ കേ​ര​ള മി​ഷ​ൻ വ​ക​യാ​യി ല​ഭി​ച്ച 64 ല​ക്ഷം രൂ​പ ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു. തു​ക തി​രി​ച്ച​ട​ച്ചി​ല്ലെ​ങ്കി​ൽ പ​ലി​ശ സ​ഹി​തം അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് ബാ​ബു പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ദ്ധ​തി ഈ ​വ​ർ​ഷം ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​റു​പ​ടി ന​ൽ​കി. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ ടോ​യ് ല​റ്റ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.
ഇ​തി​ന്‍റെ ഫ​യ​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു പോ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നാ​ലാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന​തെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച​താ​യി മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.