അ​ഴി​മ​തി​ക്കെ​തി​രേ കൗ​ണ്‍​സി​ല​റു​ടെ ഉ​പ​വാ​സം
Tuesday, November 12, 2019 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ അ​ഴി​മ​തി​ക​ൾ​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രേ ടൗ​ണ്‍ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​കെ. മോ​ഹ​ന​ൻ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു​മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി.
ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ ചെ​യ്തി​രി​ക്കു​ന്ന പ​ല പ​ദ്ധ​തി​ക​ളി​ലും വ​ൻ ക്ര​മ​ക്ക​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ ഭ​ര​ണ​മ​സ​മി​തി അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണ്. 30 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ന​ഗ​ര​സ​ഭ​യി​ലെ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്നും സി.​കെ. മോ​ഹ​ന​ൻ ആ​രോ​പി​ച്ചു.
രാ​വി​ലെ പ​ത്തു​മു​ത​ൽ ഏ​ഴു​മ​ണി​ക്കൂ​ർ നീ​ണ്ട ഉ​പ​വാ​സ​സ​മ​രം ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി കെ.​കെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും ഉ​പ​വാ​സ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യ​വു​മാ​യി എ​ത്തി​യി​രു​ന്നു.