ഇ​വ​ർ ട്രാക്കിലും ജീ​വി​ത​ത്തി​ലും രാ​മ-​ല​ക്ഷ്മ​ണ​ൻ​മാ​ർ
Tuesday, November 12, 2019 10:37 PM IST
മു​ത​ല​ക്കോ​ടം: രാ​മാ​യ​ണ​ത്തി​ൽ രാ​മ​ന്‍റെ നി​ഴ​ലാ​യി​രു​ന്നു ല​ക്ഷ്മ​ണ​ൻ. റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ലും ഇ​തു​പോ​ലെ ത​ന്നെ രാ​മ​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി ല​ക്ഷ്മ​ണ​നെ​ത്തി. കു​ട്ട​ന്പു​ഴ വ​നാ​തി​ർ​ത്തി​യി​ൽ വാ​ര്യം മാ​ണി​ക്കു​ടി​യി​ൽ നി​ന്നാ​ണ് ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​മ​ല​ക്ഷ്മ​ണ​ൻ​മാ​രു​ടെ വ​ര​വ്.
ഓ​ടി​യെ​ടു​ത്ത​ത് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. എ​ന്നാ​ൽ ഒ​രാ​ൾ പി​ന്നി​ൽ പോ​കു​ന്ന​ത് മ​റ്റെ​യാ​ൾ​ക്ക് സ​ഹി​ക്കി​ല്ല. മൂ​ന്നാ​ർ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.
വാ​ര്യം സ്വ​ദേ​ശി ചി​ന്ന​യ്യ​ൻ അ​ല​ങ്കാ​ര​ത്തി​ന്‍റെ​യും നെ​ല്ലി​യു​ടെ​യും ഏ​ഴു മ​ക്ക​ളി​ൽ ഇ​ള​യ​വ​രാ​ണ് രൂ​പ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​യി​ക മി​ക​വി​ലും സ​മാ​ന​ത​ക​ൾ നി​ല നി​ർ​ത്തു​ന്ന രാ​മ​നും ല​ക്ഷ്മ​ണ​നും.
3000 മീ​റ്റ​ർ മ​ൽ​സ​ര​ത്തി​ൽ സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ല​ക്ഷ്മ​ണ​ൻ ര​ണ്ടാ​മ​തും രാ​മ​ൻ മൂ​ന്നാ​മ​തു​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ സ​ബ് ജി​ല്ലാ മ​ൽ​സ​ര​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം ഫി​നി​ഷ് ചെ​യ്ത ഇ​വ​രി​ൽ ആ​രാ​ണ് മു​ന്നി​ലെ​ത്തി​യ​തെ​ന്ന​റി​യാ​ൻ സം​ഘാ​ട​ക​ർ​ക്ക് ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു. അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ ആ​ലു​വ എം​ആ​ർ​എ​സി​ൽ പ​ഠി​ച്ച ഇ​രു​വ​രും ഈ ​വ​ർ​ഷ​മാ​ണ് മൂ​ന്നാ​ർ എം​ആ​ർ​എ​സി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലും ഇ​രു​വ​രും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കൃ​ഷി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ൻ ചി​ന്ന​യ്യ​ന്‍റെ​യും കൂ​ലി​പ്പ​ണി​യ്ക്കും പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കും പോ​കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും വ​രു​മാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ കു​ടും​ബം ക​ഴി​യു​ന്ന​തും. പി.​ജെ.​ബി​ജു​മോ​നാ​ണ് പ​രി​ശീ​ല​ക​ൻ.