മൂ​ല​മ​റ്റം - കോ​ട്ട​മ​ല പ്ര​ദേ​ശം ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട​നി​ല​യി​ൽ
Wednesday, November 13, 2019 10:15 PM IST
മൂ​ല​മ​റ്റം: കോ​ട്ട​മ​ല നി​വാ​സി​ക​ൾ ഇ​പ്പോ​ഴും അ​ക്ക​രെ ത​ന്നെ. മൂ​ല​മ​റ്റം - കോ​ട്ട​മ​ല റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന് റോ​ഡ് ര​ണ്ടാ​യ​തു മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ അ​ക്ക​രെ​യി​ക്ക​രെ വാ​സം തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ൾ ക​ഴി​ഞ്ഞു. പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത്. റോ​ഡു നി​ർ​മാ​ണ​ത്തി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു.

ഒ​രു വ​ർ​ഷം മു​ന്പാ​ണ് എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ലും ടാ​റിം​ഗ് ന​ട​ത്തി​യ​തി​ലും ക്ര​മ​ക്കേ​ടു​ണ്ടാ​യി. റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ് പൂ​വ​ത്തും​മൂ​ട്ടി​ൽ മാ​ണി​യു​ടെ ഒ​രേ​ക്ക​റോ​ളം കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി​രു​ന്നു. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​യ​പ്പോ​ൾ കൂ​ടു​ത​ൽ വാ​ന​മെ​ടു​ത്ത് ഉ​റ​പ്പോ​ടെ നി​ർ​മി​ക്കാ​ത്ത​താ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. ഇ​ള​കി​യ മ​ണ്ണി​ന​ക​ത്ത് ക​ന്പി അ​ടി​ച്ചാ​ണ് ഭി​ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്. അ​ത് മു​ഴു​വ​ൻ മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ച് പോ​യി. നി​ര​വ​ധി വി​ജി​ല​ൻ​സ് കേ​സു​ക​ൾ ഈ ​റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തു​ട​ങ്ങി​യ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ടി​ക​ൾ വീ​തി​ച്ചെ​ടു​ത്തു​വെ​ന്ന​ല്ലാ​തെ റോ​ഡ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. 10.3 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​നാ​യി 10 കോ​ടി​യോ​ളം മു​ട​ക്കി​യി​ട്ടും റോ​ഡ്നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും മു​ട​ങ്ങി. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ​ക്ക് ക​ട​ന്നു പോ​കു​ന്ന​തി​നാ​യി ഒ​രു ചെ​റി​യ ക​ന്പിപ്പാ​ല​മാ​ണ് ഇ​വി​ടെ നി​ർ​മ്മി​ച്ച​ത്. ഇ​തു വ​ഴി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ന്നു പോ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കി​ല്ല. എ​റ​ണാ​കു​ളം - തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യു​ടെ ലി​ങ്ക് റോ​ഡാ​യ ഈ ​വ​ഴി വാ​ഹ​ന ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. നാ​ൽ​പ​തി​ല​ധി​കം വ​ർ​ഷം മു​ൻ​പാ​ണ് ഈ​റോ​ഡ നി​ർ​മി​ച്ച​ത്.

ഈ ​റോ​ഡ് പൂ​ർ​ത്തി​യാ​യാ​ൽ തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളാ​യ ക​ട്ട​പ്പ​ന, കു​മ​ളി, തേ​ക്ക​ടി, വ​ണ്ടി​പ്പെ​രി​യാ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തൊ​ടു​പു​ഴ​യി​ൽ നി​ന്നും 40ല​ധി​കം കി​ലോ​മീ​റ്റ​ർ ദൂ​രം ലാ​ഭി​ക്കാ​ൻ ക​ഴി​യും. ഇ​വി​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ട്രി​പ്പു ജീ​പ്പു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ അ​തും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.​ജ​ല​ന്ത​ർ , പൊ​ട്ട​ൻ പ​ടി, ആ​ശ്ര​മം, ചേ​റാ​ടി, മേ​മു​ട്ടം, ച​ക്കി മാ​ലി, മു​ല്ല​ക്കാ​നം, ക​പ്പ​ക്കാ​നം, ഉ​റു​ന്പു​ള്ള് തു​ട​ങ്ങി​യ പ്രേ​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് മൂ​ല​മ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ളു​പ്പ വ​ഴി​യാ​ണ് ഈ ​റോ​ഡ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടൈ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ഇ​തു വ​രെ യാ​തൊ​രു ന​ട​പ​ടി​യും ആ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് പ​ഞ്ചാ​യ​ത്ത് മെ​ബ​ർ​മാ​ർ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ഇ​നി​യും ര​ണ്ട​ര കി​ലോ​മീ​റ്റ​ർ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ടൂ​റി​സ സാ​ധ്യ​ത​ക​ളു​ള്ള ഈ ​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് അ​വ​ഗ​ണ​ന​യു​ടെ വ​ക്കി​ലാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര മാ​ർ​ഗ​മാ​യ ഈ ​റോ​ഡ് എ​ത്ര​യും വേ​ഗം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.