സ​ഹ​പാ​ഠി​യ്ക്കൊ​രു സ്നേ​ഹ​വീ​ട് പ​ദ്ധ​തി; വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Wednesday, November 13, 2019 10:15 PM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പാ​ഠി​യ്ക്കൊ​രു സ്നേ​ഹ​വീ​ട് പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷേ​ർ​ളി ആ​ന്‍റ​ണി​യും ആ​ശി​ർ​വാ​ദ ക​ർ​മം സ്കൂ​ൾ മാ​നേ​ജ​ർ ഫാ ​ജോ​സ​ഫ് അ​ട​പ്പൂ​രും നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ജാ​ത സ​ലി​കു​മാ​ർ പ​ങ്കെ​ടു​ത്തു.
പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു പോ​ൾ പ​ള്ള​ത്ത്, എ​ൻ എ​സ് എ​സ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജോ എം. ​ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഡി. ​അ​ന​ന്തു കു​മാ​ർ , ​ആ​ബി​യ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൗ​ട്ട് ആ​ന്‍ഡ് ഗൈ​ഡ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ​സ് അ​മ​ൽ​ജോ​ണ്‍, ജി​ജി ലൂ​ക്കോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റാ​ണി മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, എ​ന്നി​വ​ർ മാ​ർ​ഗ നി​ർ​ദേശം ന​ൽ​കി. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.