എ​കെ​പി​എ ജി​ല്ലാ​സ​മ്മേ​ള​നം
Wednesday, November 13, 2019 10:15 PM IST
തൊ​ടു​പു​ഴ: ഓ​ൾ​കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ മ​ണ​ക്കാ​ട് ജം​ഗ​ഷ​നി​ൽ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​കെ​പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പ​ട്ടാ​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ​ത്ര​സ​മ്മേ​ള​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ജി. ഷാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. മാ​ണി, സു​നി​ൽ ക​ള​ർ​ഗേ​റ്റ്, കെ.​ഇ. യൂ​ന​സ്, സ​ജി ഫോ​ട്ടോ​പാ​ർ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ൽ​എ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും

ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 16-ന് ​ക​ട്ട​പ്പ​ന ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം പ​ന്തം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.