ട​യ​ർ​ മാ​റാ​നാ​ളി​ല്ല: കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ങ്ങി, യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Saturday, November 16, 2019 11:51 PM IST
ചെ​റു​തോ​ണി: പ​തി​വാ​യി സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ക്കി യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് വൈ​കു​ന്നേ​രം 6.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സാ​ണ് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി സ​ർ​വീ​സ് മു​ട​ക്കി​യ​ത്.

തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്നും ക​ട്ട​പ്പ​ന​യ്ക്കു​ള്ള അ​വ​സാ​ന ബ​സാ​ണ് നി​ന​ച്ചി​രി​ക്കാ​തെ സ​ർ​വീ​സ് മു​ട​ക്കി​യ​ത്. ഈ ​ബ​സി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് കാ​ത്തു​നി​ന്ന പ​തി​വ് യാ​ത്ര​ക്കാ​രാ​യ 40ല​ധി​കം പേ​രാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത്.

ക​ട്ട​പ്പ​ന, ചെ​റു​തോ​ണി, കു​ള​മാ​വ് തു​ട​ങ്ങി​യ​ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​വ​ർ ബ​സ് ല​ഭി​ക്കാ​തെ വ​ല​ഞ്ഞു. ഡിപ്പോ​യി​ലെ​ത്തി ബ​സ് പു​റ​പ്പെ​ടാ​ത്ത​തി​നു കാ​ര​ണ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ ട​യ​ർ മാ​റാ​നാ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ർ​വീ​സ് മു​ട​ക്കു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഡി​പ്പോ​യി​ൽ നി​ന്നും പ​ക​രം ബ​സ് ന​ൽ​കി യാ​ത്ര​ആ​രം​ഭി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. കെ ​എ​സ്ആ​ർ​ടി​സി ന​ഷ്ട​ത്തി​ലാ​വു​ന്ന​തി​ന് കാ​ര​ണം ജീ​വ​ന​ക്കാ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​കൊ​ണ്ടാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.