അ​പേക്ഷ ക്ഷ​ണി​ച്ചു
Saturday, November 16, 2019 11:51 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളാ​യ മ​ഴ​മ​റ, വൈ​ദ്യു​തി ര​ഹി​ത ശീ​തീ​ക​ര​ണ അ​റ, ജ​ല​സേ​ച​ന​ത്തോ​ടെ​പ്പം വ​ള​വും ന​ൽ​കു​ന്ന യൂ​ണി​റ്റ്, ജൈ​വ ക​ന്പോ​സ്റ്റ് യൂ​ണി​റ്റ്, തു​ള്ളി​ന​ന, തി​രി​ന​ന യൂ​ണി​റ്റ്, ഗ്രോ​ബാ​ഗ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് 50 ശ​ത​മാ​നം മു​ത​ൽ 75 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി നി​ര​ക്കി​ൽ ആ​നു​കൂ​ല്യം ന​ൽകും. പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ അ​താ​ത് കൃ​ഷി ഭ​വ​നു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.