കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ തു​റ​ക്ക​ൽ: മ​ന്ത്രി ഇ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ന​ട​ത്തും
Sunday, November 17, 2019 10:47 PM IST
തൊ​ടു​പു​ഴ: പു​തി​യ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ ക​ട​മു​റി​ക​ളു​ടെ ലേ​ലം മു​ട​ങ്ങി​യ​തോ​ടെ ഡി​പ്പോ തു​റ​ക്ക​ൽ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്. ക​ട​മു​റി​ക​ൾ ലേ​ലം​ചെ​യ്ത് കി​ട്ടു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് ഡി​പ്പോ​യു​ടെ ബാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു കെ ​എ​സ്ആ​ർ​ടി​സി​യു​ടെ നീ​ക്കം. എ​ന്നാ​ൽ ലേ​ലം മു​ട​ങ്ങി​യ​തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​റെ വ​ഴി തേ​ടേ​ണ്ടി​വ​രും.

ഇ​തി​നി​ടെ ഡി​പ്പോ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി ഇ​ന്ന് തൊ​ടു​പു​ഴ ഡി​പ്പോ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡി​പ്പോ അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ന്ത്രി യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കൂ​ടാ​തെ പ്ലാ​ൻ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഡി​പ്പോ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ​യു​ടെ ലോ​റി സ്റ്റാ​ൻ​ഡി​ലാ​ണ് ഇ​പ്പോ​ൾ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഡി​പ്പോ നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​റി സ്റ്റാ​ൻ​ഡ് ഒ​ഴി​ഞ്ഞു​ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ത്യാ​വ​ശ്യ പ​ണി​ക​ൾ ന​ട​ത്തി ഫെ​ബ്രു​വ​രി​യോ​ടെ സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​പ്പി​ച്ചു​തു​ട​ങ്ങാ​മെ​ന്ന് കെ ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി തീ​ർ​ക്കാ​ൻ മൂ​ന്ന​ര കോ​ടി​യോ​ളം രൂ​പ ആ​വ​ശ്യ​മാ​യി വ​രു​മെ​ങ്കി​ലും പു​തി​യ ഡി​പ്പോ തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​രു​ന്ന ചെ​ല​വി​ന്‍റെ ക​ണ​ക്കെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ഫീ​സ്, ജീ​വ​ന​ക്കാ​രു​ടെ താ​മ​സം, യാ​ത്ര​ക്കാ​ർ​ക്കാ​യി വി​ശ്ര​മ​സ്ഥ​ലം, വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം, വൈ​ദ്യു​തീ​ക​ര​ണം, ശൗ​ചാ​ല​യം എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ത്ത് ക​ട​മു​റി​ക​ൾ നേ​ര​ത്തെ ലേ​ലം ചെ​യ്ത​തു​വ​ഴി 45 ല​ക്ഷം രൂ​പ ഡി​പ്പോ​സി​റ്റ് ഇ​ന​ത്തി​ൽ കി​ട്ടാ​നു​ണ്ട്.

താ​ഴ​ത്തെ നി​ല​യി​ലു​ള്ള നാ​ലും മു​ക​ൾ നി​ല​യി​ലു​ള്ള എ​ട്ടും ക​ട​മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 12 എ​ണ്ണം ലേ​ലം​ചെ​യ്യാ​നാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നാ​യി ക്വ​ട്ടേ​ഷ​നും ക്ഷ​ണി​ച്ചു. 2000 രൂ​പ​യു​ടെ ഫോ​റം പൂ​രി​പ്പി​ച്ച് 50,000 രൂ​പ​യു​ടെ കു​റ​ഞ്ഞ സെ​ക്യൂ​രി​റ്റി തു​ക​യോ​ടൊ​പ്പം ന​വം​ബ​ർ പ​ന്ത്ര​ണ്ടി​ന​കം ഡി​പ്പോ​യി​ൽ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. ച​തു​ര​ശ്ര അ​ടി​ക്ക് 35 രൂ​പ വീ​തം വാ​ട​ക ഈ​ടാ​ക്കാ​നും നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ആ​രും ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യി​ല്ല. ഇ​തോ​ടെ ലേ​ലം മു​ട​ങ്ങി. പു​തി​യ ലേ​ലം എ​ന്നു ന​ട​ക്കു​മെ​ന്ന് കെ ​എ​സ്ആ​ർ​ടി​സി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ലേ​ലം മു​ട​ങ്ങാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ ഡി​പ്പോ​യി​ൽ ക​ട​മു​റി​ക​ൾ ലേ​ലം​കൊ​ണ്ടി​രി​ക്കു​ന്ന പ​ല​രും ഇ​ത്ത​ര​ക്കാ​രു​ടെ ബി​നാ​മി​ക​ളാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ലേ​ലം മു​ട​ങ്ങി ഡി​പ്പോ തു​റ​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​പ്പോ​യി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘം ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ട​മു​റി​ക​ളു​ടെ ലേ​ലം മു​ട​ങ്ങി​യെ​ങ്കി​ലും ഡി​പ്പോ ഉ​ട​ൻ​ത​ന്നെ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് സി.​വി. വ​ർ​ഗീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം, തൊ​ടു​പു​ഴ, പ​ത്ത​നം​തി​ട്ട ഡി​പ്പോ​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ലാ​ൻ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തു​പ​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ടു​പു​ഴ ഡി​ടി​ഒ​യു​മാ​യി​ട്ടാ​ണ് ഇ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.