റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​രി​തെ​ളി​യും
Sunday, November 17, 2019 10:47 PM IST
ക​ട്ട​പ്പ​ന: 32-ാമ​ത് റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ഇ​ന്നു തി​രി​തെ​ളി​യും. ഒ​ന്പ​തു സ്റ്റേ​ജു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ഇ​ന്ന് 9.30-ന് ​ര​ജി​സ്ട്രേ​ഷ​ൻ. പ​ത്തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ക്ലാ​ർ​ന​റ്റ്, ബ്യൂ​ഗി​ൾ, ബാ​ൻ​ഡ് സെ​റ്റ്, ര​ച​ന​ക​ൾ, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം പ​ദ്യം ചൊ​ല്ല​ൽ, ചെ​ണ്ട, താ​യ​ന്പ​ക, പ്ര​സം​ഗം ഇം​ഗ്ലീ​ഷ്, പ്ര​സം​ഗം മ​ല​യാ​ളം, എ​ന്നി​വ​യാ​ന്ന് ഇ​ന്നു​ന​ട​ക്കു​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ൾ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്താ​ണ് ക്ലാ​ർ​ന​റ്റ്, ബ്യൂ​ഗി​ൾ, ബാ​ൻ​ഡ് സെ​റ്റ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഓ​ഡി​റ്റോ​റി​യ​മാ​ണ് ര​ണ്ടാം​സ്റ്റേ​ജ്. ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന മ​ല​യാ​ളം - ഹി​ന്ദി - ഇം​ഗ്ലീ​ഷ്, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന, പെ​ൻ​സി​ൽ, ജ​ല​ച്ഛാ​യം, എ​ണ്ണ​ച്ഛാ​യം, കാ​ർ​ട്ടൂ​ണ്‍, കൊ​ളാ​ഷ് എ​ന്നി​വ സ്റ്റേ​ജ് ര​ണ്ടി​ൽ ന​ട​ക്കും.
സ്റ്റേ​ജ് മൂ​ന്ന് എ​ൽ​പി സ്കൂ​ളാ​ണ്. പ​ദ്യം​ചൊ​ല്ല​ൽ ഹി​ന്ദി, പ്ര​സം​ഗം ഹി​ന്ദി എ​ന്നീ ഇ​ന​ങ്ങ​ൾ ഇ​വി​ടെ ന​ട​ക്കും. നാ​ലാം സ്റ്റേ​ജാ​യ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ചെ​ണ്ട, താ​യ​ന്പ​ക, ചെ​ണ്ട​മേ​ളം എ​ന്നി​വ ന​ട​ക്കും. എ​ട്ടാം​ന​ന്പ​ർ സ്റ്റേ​ജ് എ​ച്ച്എ​സ്എ​സ്, എ​ൽ​പി ക്ലാ​സ് മു​റി​ക​ളാ​ണ്. പ​ദ്യം ചൊ​ല്ല​ൽ ഇം​ഗ്ലീ​ഷ്, പ്ര​സം​ഗം ഇം​ഗ്ലീ​ഷ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.ഒ​ന്പ​താം സ്റ്റേ​ജാ​യ എ​ൽ​പി, എ​ച്ച്എ​സ്എ​സ് ക്ലാ​സ് മു​റി​ക​ളി​ൽ പ​ദ്യം ചൊ​ല്ല​ൽ മ​ല​യാ​ളം, മ​ല​യാ​ളം പ്ര​സം​ഗം എ​ന്നി​വ ന​ട​ക്കും.