കു​ടും​ബ​വും സ​മ​ർ​പ്പി​ത​രും ക്രൈ​സ്ത​വ​ സ​ഭ​യു​ടെ ആ​ധാ​രം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Sunday, November 17, 2019 10:47 PM IST
വെ​ള്ളയാം​കു​ടി: കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ അ​ച്ച​ട​ക്ക​വും സ​മ​ർ​പ്പി​ത​രു​ടെ ജീ​വാ​ർ​പ്പ​ണ​വു​മാ​ണ് ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. അ​സാ​ധാ​ര​ണ പ്രേ​ഷി​ത​മാ​സാ​ച​ര​ണം സ​മാ​പ​ന​വും സ​ന്യ​സ്ത സം​ഗ​മ​വും ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. മാ​മോ​ദീ​സ സ്വീ​ക​രി​ച്ച എ​ല്ലാ​വ​രും സു​വി​ശേ​ഷം അ​റി​യി​ക്കാ​ൻ അ​യയ്​ക്ക​പ്പെ​ട്ട​വ​രാ​ണ്. കു​ടും​ബ​ങ്ങ​ളി​ൽ മി​ഷ​ൻ ചൈ​ത​ന്യം ഉ​ണ്ടാ​ക​ണം. കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങ​ണം. സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​ക​ൾ മ​റ്റ് ഏ​തെ​ങ്കി​ലും ഒ​രു ഇ​ട​വ​ക​യെ ദ​ത്തെ​ടു​ത്ത് മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം. ല​ത്തീ​ൻ സ​ഭ​യെ​പോ​ലെ ഭാ​ര​ത​ത്തി​ലെ​ന്പാ​ടും മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ മാ​ർ​പാ​പ്പ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കും അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് തി​ടു​ക്ക​ക്കു​റ​വു​ണ്ട്. അ​തു പ​രി​ഹ​രി​ക്ക​ണം. മി​ഷ​ന​റി​മാ​രു​ടെ അ​ഭാ​വം സ​ഭ​യെ ത​ള​ർ​ത്തു​മെ​ന്നും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.