ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, November 18, 2019 10:33 PM IST
ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തു ക​മ്യു​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി ശു​ഭ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം മ​ണി നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ ആ​നു​കു​ല്യ​ങ്ങ​ൾ, സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ,പു​ന​ര​ധി​വാ​സ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം പി ​എ​സ് സി ​നി​യ​മ​ന​ങ്ങ​ൾ​ക്ക് നാ​ലു ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് 369 പേ​ർ​ക്കാ​ണ് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ. മൂ​ന്ന്ച​ക്ര സ്കൂ​ട്ട​ർ, മോ​ട്ടോ​റൈ​സ്ഡ് വീ​ൽ​ചെ​യ​ർ, ഓ​ർ​ത്തോ കി​റ്റു​ക​ൾ, ച​ക്ര​ക​സേ​ര​ക​ൾ, ശ്ര​വ​ണ സ​ഹാ​യി, ഉൗ​ന്നു​വ​ടി എ​ന്നി​ങ്ങ​നെ 40 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ്മ​ല ന​ന്ദ​കു​മാ​ർ, മോ​ളി മൈ​ക്കി​ൾ, വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​ൻ. വി​ജ​യ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യം​ഗം ടി.​എം. ജോ​ണ്‍, സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ​സ്. മ​നോ​ജ് വി​ക​ലാം​ഗ​ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ എം.​ഡി. കെ.​മൊ​യ്തീ​ൻ കു​ട്ടി, നെ​ടും​ങ്ക​ണ്ടം സി​ഡി​പി​ഒ എം.​ജി.​ഗീ​ത , ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.