എ​ക്സൈ​സ് സം​ഘ​ത്തി​നെ​തി​രേ ആ​ക്ര​മ​ണം: ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കേ​ഴ് വി ​ന​ഷ്ട​പ്പെ​ട്ടു
Monday, November 18, 2019 10:36 PM IST
നെ​ടു​ങ്ക​ണ്ടം: എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കേ​ഴ് വി​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചു.
ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​രു​ണ്‍ രാ​ജി​നാ​ണ് ത​ല​യ്ക്കേ​റ്റ അ​ടി​യേ​ത്തു​ട​ർ​ന്ന് കേ​ഴ് വി​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജാ​യ അ​രു​ണി​നെ ഇ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ എ​ൻ.​വി. ശ​ശീ​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ആ​ശു​പ​ത്രി​വി​ട്ടു.
അ​തി​നി​ടെ എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളാ​യ സെ​ന്തി​ൽ​കു​മാ​ർ, അ​നു​മോ​ൻ, മ​ദ​ൻ എ​ന്നി​വ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ന് സൂ​ച​ന​ല​ഭി​ച്ചു. വ​ണ്ട​ൻ​മേ​ട് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.
അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ത​ട​യാ​നെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ല​ഹ​രി മാ​ഫി​യ ക​ന്പി​വ​ടി​യും ക​രി​ങ്ക​ല്ലു​കൊ​ണ്ടും ആ​ക്ര​മി​ച്ച​ത്. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ പി​ൻ​തു​ട​ർ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ക​ൾ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചി​രു​ന്നു.