ഇന്ന് ചിലങ്ക കെട്ട്‌
Tuesday, November 19, 2019 10:28 PM IST
ക​ട്ട​പ്പ​ന: കൗ​മാ​ര ക​ലോ​ത്സ​വ​ത്തിന്‍റെ മൂ​ന്നാം​നാ​ളി​ൽ ചി​ല​ങ്ക കെ​ട്ട്. മേ​ള​യു​ടെ ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ നൃ​ത്ത​മ​ത്സ​ര​ങ്ങ​ൾ ഇ​ന്നാ​ണ്. നാ​ലാം ന​ന്പ​ർ സ്റ്റേ​ജി​ൽ (സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ) ഭ​ര​ത​നാ​ട്യം, കു​ച്ചുപ്പു​ടി മ​ത്സ​ര​ങ്ങ​ളും സ്റ്റേ​ജ് ന​ന്പ​ർ അ​ഞ്ചി​ൽ (ഓ​സാ​നാം ഓ​പ്പ​ണ്‍ സ്റ്റേ​ജ്) രാ​വി​ലെ മാ​പ്പി​ള​പ്പാ​ട്ടും ഉ​ച്ച​ക​ഴി​ഞ്ഞ് വ​ട്ട​പ്പാ​ട്ടും വൈ​കു​ന്നേ​രം ഒ​പ്പ​ന​യും അ​ര​ങ്ങേ​റും.

സ്റ്റേ​ജ് ന​ന്പ​ർ ഒ​ന്നി​ൽ സെ​ന്‍റ് ജോ​ർ​ജ് ഒ​ാപ്പ​ണ്‍ സ്റ്റേ​ജ്) രാ​വി​ലെ മി​മി​ക്രി​യും ഉ​ച്ച​യ്ക്ക് മോ​ണോ ആ​ക്ട്, വൈ​കു​ന്നേ​രം നാ​ട​ക മ​ത്സ​ര​ങ്ങ​ളു​മാ​ണ്. കോ​ൽ​ക​ളി, ദ​ഫ്്മു​ട്ട്, അ​റ​വ​ന​മു​ട്ട് മ​ത്സ​ര​ങ്ങ​ൾ ര​ണ്ടാം സ്റ്റേ​ജി​ലും (ജി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം) ന​ട​ക്കും.

ഇ​ന്ന​ലെ നാ​ടോ​ടി നൃ​ത്തം, തി​രു​വാ​തി​ര, സം​ഘ​നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി. ക​ലോ​ത്സ​വ സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ ഒ​ന്നാം സ്റ്റേ​ജി​ൽ മോ​ഹി​നി​യാ​ട്ട മ​ത്സ​ര​ങ്ങ​ളും ര​ണ്ടി​ൽ കേ​ര​ള ന​ട​ന​വും അ​ഞ്ചാം സ്റ്റേ​ജി​ൽ മാ​ർ​ഗം​ക​ളി​യും ആ​റാം സ്റ്റേ​ജി​ൽ ക​ഥാ​പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ക്കും.