അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വി​നു സ്വീ​ക​ര​ണം ന​ൽ​കി
Tuesday, November 19, 2019 10:32 PM IST
രാ​ജ​കു​മാ​രി: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​റി​ന് സ്വീക​ര​ണം​ന​ൽ​കി. ഖ​ജ​നാ​പ്പാ​റ, കും​ഭ​പ്പാ​റ പൗ​രാ​വ​ലി​യു​ടെ​യും ഖ​ജ​നാ​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ഖ​ജ​നാ​പ്പാ​റ​യി​ൽ ന​ൽ​കി​യ സ്വി​ക​ര​ണ​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ രാ​ധാ​മ​ണി പു​ഷ്പ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ അ​ധി​കൃ​ത​ർ, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ധ്യാ​പി​ക​യ്ക്ക് ഉ​പ​ഹാ​രം ന​ൽ​കി. പി. ​രാ​ജാ​റാം, എ​സ്.​ആ​ണ്ട​വ​ർ, എം.​എം. ബെ​ന്നി, പി. ​രാ​ധാ​കൃ​ഷ്ണ​ൻ ത​ന്പി, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പ​രി​മ​ളം ജ​യ്ഗ​ണേ​ശ്, അ​മു​ദ വ​ല്ല​ഭ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.