ന​ട​പ്പാ​ത​യി​ലെ കു​ഴി അ​പ​ക​ട​മാ​യി
Tuesday, November 19, 2019 10:39 PM IST
എ​രു​മേ​ലി: ന​ട​പ്പാ​ത നി​ർ​മി​ച്ച​പ്പോ​ഴു​ണ്ടാ​യ കു​ഴി മൂ​ടാ​തെ ജോ​ലി​ക്കാ​ർ സ്ഥ​ലം വി​ട്ടു. ന​ട​ന്നു​പോ​യ വ​ഴി​യാ​ത്ര​ക്കാ​ര​ൻ കു​ഴി​യി​ൽ വീ​ണ​തോ​ടെ ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി. കു​ഴി​യി​ൽ നി​ന്ന് വ​ലി​ച്ചു​യ​ർ​ത്തി യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ചു. ഇ​ന്ന​ലെ എ​രു​മേ​ലി ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ പ്രി​യ​ങ്ക ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​യി​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ ഓ​ട​യു​ടെ മു​ക​ളി​ൽ സ്ലാ​ബ് സ്ഥാ​പി​ച്ച​തി​ലാ​ണ് അ​പാ​ക​ത​യു​ണ്ടാ​യ​ത്. സ്ലാ​ബ് ഇ​ട്ട ശേ​ഷം മ​ണ്ണി​ട്ട് ഉ​റ​പ്പി​ച്ചി​ല്ല. കോ​ൺ​ക്രീ​റ്റ് ഓ​ട​യു​ടെ വ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ട്ട് ഉ​റ​പ്പി​ക്കാ​ഞ്ഞ​തി​നാ​ൽ കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.