ഇ​ടു​ക്കി സ​ഹോ​ദ​യ കാ​യി​കോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Wednesday, November 20, 2019 10:15 PM IST
അ​ണ​ക്ക​ര: സി​ബി​എ​സ്ഇ ഇ​ടു​ക്കി സ​ഹോ​ദ​യ കാ​യി​ക​മേ​ള​യ്ക്ക് അ​ണ​ക്ക​ര മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ളി​ൽ കൊ​ടി​യേ​റി. വ​ണ്ട​ൻ​മേ​ട് പോ​സീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ, സെ​ക്ര​ട്ട​റി ജോ​സ് പു​ര​യി​ടം എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

27 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 1150 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് കി​ഡീ​സ്, സ​ബ്ജൂ​ണിയ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത്. മോ​ണ്‍​ഫോ​ർ​ട്ട് സ്കൂ​ളി​ലെ 400 മീ​റ്റ​ർ ട്രാ​ക്ക് സൗ​ക​ര്യ​മു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റി​ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ലൂ​ട്ട് സ്വീ​ക​രി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജോ​സ​ഫ് തോ​മ​സ് സ്വാ​ഗ​ത​വും ജോ​സ് പു​ര​യി​ടം ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കും.