റ​ണ്‍ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ്‌ഹു​ഡ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Wednesday, November 20, 2019 10:19 PM IST
തൊ​ടു​പു​ഴ: ചൈ​ൽ​ഡ് ലൈ​ൻ ഇ​ടു​ക്കി , ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, കേ​ര​ള പോ​ലീ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു സം​ര​ക്ഷ​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റ​ണ്‍ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ്‌ഹു​ഡ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ കു​ടും​ബ കോ​ട​തി ജ​ഡ്ജി പി.​സി.​പോ​ള​ച്ച​ൻ കൂട്ടയോട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ ദി​നേ​ശ് എം.​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ഡ്വ.​സ​ണ്ണി തോ​മ​സ്, അ​ഡ്വ. എ​ച്ച്്.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ വേ​ലേ​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ട്ട​യോ​ട്ട​ത്തി​ൽ തൊ​ടു​പു​ഴ കോ ​ഓ​പ്പ​റേ​റ്റീ​വ് സ്കൂ​ൾ ഓ​ഫ് ലോ, ​അ​ൽ അ​സ്ഹ​ർ ലോ ​കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ നി​ന്നും ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ അ​വ​സാ​നി​ച്ചു. കൂ​ട്ട​യോ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.