ന​ഗ​ര​സ​ഭ​യി​ൽ ഹ​രി​ത സൗ​ഹൃ​ദ മാ​ലി​ന്യസം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും
Wednesday, November 20, 2019 10:19 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ബൃ​ഹ​ദ് പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ജൈ​വ മാ​ലി​ന്യം വ​ള​മാ​ക്കി മാ​റ്റു​ന്ന യൂ​ണി​റ്റ് പാ​റ​ക്ക​ട​വി​ലെ ഡം​പിം​ഗ് യാ​ർ​ഡി​ൽ സ്ഥാ​പി​ക്കാ​നും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീരുമാനമായി. രാ​ജീ​വ് പു​ഷ് പാം​ഗ​ദ​നാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.
കു​ന്നം​കു​ളം ന​ഗ​ര​സ​ഭ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ മാ​തൃ​ക​യി​ലാ​ണ് തൊ​ടു​പു​ഴ​യി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​ന രീ​തി അ​പ്പാ​ടെ മാ​റ്റി​യാ​യി​രി​ക്കും പു​തി​യ പ​ദ്ധ​തി അ​ടു​ത്ത മാ​ർ​ച്ചോടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. ശു​ചി​ത്വ​മി​ഷ​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും തു​ക വ​ക​യി​രു​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​റ​ക്ക​ട​വി​ൽ മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മാ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്നു ത​ന്നെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ പ്ലാ​ന്‍റി​ലെ​ത്തിക്കുന്ന ജൈ​വ മാ​ലി​ന്യം 30 ദി​വ​സം​കൊ​ണ്ട് വ​ള​മാ​ക്കി മാ​റ്റി ക​ർ​ഷ​ക​ർ​ക്ക് മി​ത​മാ​യ വി​ല​യ്ക്ക് വി​ൽ​പന നടത്തും. കൂ​ടാ​തെ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വീ​ടു​ക​ളി​ൽ ബ​യോ​പോ​ട്ട് സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കും.
പ്ലാ​ന്‍റി​നു സ​മീ​പ​ത്തെ പ്ര​ധാ​ന ആ​ളു​ക​ളെ കുന്നം​കു​ള​ത്തെ​ത്തി​ച്ച് പ​ദ്ധ​തി ബോ​ധ്യ​പ്പെ​ടു​ത്തും. നി​ല​വി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യി​ലെ ജീ​വ​ന​ക്കാ​ർ അ​താ​തു വാ​ർ​ഡു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. പ​ല വാ​ർ​ഡു​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ആ​ളു​ക​ളി​ല്ലാ​ത്ത സ്ഥി​തി​യാ​യ​തി​നാ​ൽ നി​ശ്ചി​ത ആ​ളു​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തും.
ടൗ​ണി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ ചു​മത​ല​പ്പെ​ടു​ത്തും. രാ​ഷ്‌ട്രീയ ഭേ​ദ​മെ​ന്യേ പ​ദ്ധ​തി​ക്ക് കൗ​ണ്‍​സി​ലി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചു.
ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ആ​റു മാ​സ​മാ​യി ശ​ന്പ​ളം ന​ൽ​കു​ന്നി​ല്ലെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആ​രോ​പ​ണ​മ​യു​ർ​ന്നു. തു​ച്ഛ​മാ​യ വേ​ത​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് അ​തു​പോ​ലും ന​ൽ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ കൗ​ണ്‍​സി​ല​ർ​മാ​ർ ചോ​ദ്യം ചെ​യ്തു. ഇ​വ​ർ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ല്ലെ​ന്നും സെ​പ്തം​ബ​ർ വ​രെ​യു​ള്ള മാ​സ​ത്തെ ശ​ന്പ​ളം ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
കൂ​ടാ​തെ ഗ്രീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി അ​ടു​ത്ത മാ​സം ന​ഗ​ര​സ​ഭ ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​തോ​ടെ ഇ​വ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​രാ​യി മാ​റു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യു​ടെ സീ​ലിം​ഗ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ക​രാ​റു​കാ​ര​നി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന് ബാ​ബു പ​ര​മേ​ശ്വ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം പ​രി​ശോ​ധി​ക്കാ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാഗ​ത്തെ ചു​മത​ല​പ്പെ​ടു​ത്തി.
ന​ഗ​ര​ത്തി​ലെ വ​ഴി വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​ൽ പ​ല കൗ​ണ്‍​സി​ല​ർ​മാ​രും പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. മ​ണ്ഡ​ലകാ​ലം പ്ര​മാ​ണി​ച്ച് ക്ഷേ​ത്ര​ങ്ങ​ൾ​ക്ക​ടു​ത്തു​ള്ള ജംഗ് ഷ​നു​ക​ളി​ലെ വ​ഴി വി​ള​ക്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി തെ​ളി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞു. മൃ​ത​ദേ​ഹം കൊ​ണ്ടുപോ​കാ​ൻ ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​യ ന​ഗ​ര​സ​ഭ വാ​ച്ച്മാ​ന്‍റെ മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ഇ​യാ​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് സ​ർ​വീ​സി​ൽ തു​ട​രാ​ൻ അ​നു​വാ​ദം ന​ൽ​കാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സെ​ക്ര​ട്ട​റി, റ​വ​ന്യു സൂ​പ്ര​ണ്ട്്, വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​രെ​യും കൗ​ണ്‍​സി​ൽ ചു​മത​ല​പ്പെ​ടു​ത്തി.