അ​വ​സാ​നം അ​തും സം​ഭ​വി​ച്ചു
Thursday, November 21, 2019 10:19 PM IST
ക​ട്ട​പ്പ​ന: അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ളെ വ​ള​ഞ്ഞു. റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന​ദി​നം വേ​ദി ഒ​ന്നി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ൾ. എ​ച്ച്എ​സ് വി​ഭാ​ഗം മോ​ഹി​നി​യാ​ട്ട മ​ത്സ​രം പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ധി​ക​ർ​ത്താ​ക്ക​ളെ വ​ള​ഞ്ഞ​ത്.
അ​ന​ർ​ഹ​ർ​ക്കാ​ണ് മാ​ർ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും അ​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​താ​യും ആ​രോ​പി​ച്ചാ​ണ് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വി​ക പ്ര​ദീ​പ് രം​ഗ​ത്തെ​ത്തി​യ​ത്. ദേ​വി​ക​യ്ക്കൊ​പ്പം മ​റ്റു കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന​തോ​ടെ വേ​ദി ഒ​ന്നി​നു മു​ന്നി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി മ​ത്സ​ര​ങ്ങ​ളി​ൽ ജ​ഡ്ജ​സ് പ​ക്ഷാ​ഭേ​ദം കാ​ണി​ക്കു​ന്ന​താ​യാ​യി​രു​ന്നു ആ​രോ​പ​ണം. ജ​ഡ്ജി​മാ​ർ​ക്കി​ട​യി​ൽ സ്വാ​ധീ​ന​മു​ള്ള പ​രി​ശീ​ല​ക​ന്‍റെ കു​ട്ടി​ക​ൾ​ക്ക് മാ​ർ​ക്ക് ന​ൽ​കു​ന്ന​താ​യും മ​റ്റു​ള്ള​വ​രെ ത​ഴ​യു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ആ​രോ​പ​ണ വി​ധേ​യ​നാ​യ പ​രി​ശീ​ല​ക​ന്‍റെ മ​ക​ൾ മ​ത്സ​രാ​ർ​ഥി​യാ​യി​രു​ന്നി​ട്ടും തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യി​ലെ അ​പ്പീ​ൽ ക​മ്മി​റ്റി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
പ​രി​ശീ​ല​ക​നു കീ​ഴി​ൽ അ​ഭ്യ​സി​ക്കു​ന്ന കു​ട്ടി​ക​ൾ സ്റ്റേ​ജി​ൽ പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള മാ​ല ഉ​ൾ​പ്പെ​ടെ അ​ണി​ഞ്ഞാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ കു​ച്ചി​പ്പു​ടി​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ദേ​വി​ക മ​ത്സ​രി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​നേ​തു​ട​ർ​ന്ന് അ​പ്പീ​ൽ ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ൻ​പോ​ലും അ​പ്പീ​ൽ ക​മ്മി​റ്റി ത​യാ​റാ​യി​ല്ലെ​ന്നും ദേ​വി​ക പ​റ​ഞ്ഞു. മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സം​ഘ​ടി​ച്ച​തോ​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.