32-ാമ​ത് റ​വ​ന്യൂ ജി​ല്ലാ ക​ലാ​കി​രീ​ടം ക​ട്ട​പ്പ​ന ചൂ​ടി
Thursday, November 21, 2019 10:19 PM IST
ക​ട്ട​പ്പ​ന: 32-ാമ​ത് റ​വ​ന്യൂ ജി​ല്ലാ ക​ലാ​കി​രീ​ടം ക​ട്ട​പ്പ​ന ചൂ​ടി. യു​പി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ 491 പോ​യി​ന്‍റു നേ​ടി​യാ​ണ് ക​ട്ട​പ്പ​ന ഉ​പ വി​ദ്യാ​ഭ്യാ​സ ജി​ല്ല ഇ​ക്കു​റി കി​രീ​ടം ചൂ​ടി​യ​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 361 പോ​യി​ന്‍റു​നേ​ടി​യ തൊ​ടു​പു​ഴ ഉ​പ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യ്ക്കാ​ണ് കി​രീ​ടം.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സും യു​പി വി​ഭാ​ഗ​ത്തി​ൽ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​ത ഗേ​ൾ​സ് സ്കൂ​ളും എ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ കൈ​മാ​റി.
സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.