ഇ​ര​ട്ട​യാ​റി​ന്‍റെ കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്ക് ഇ​ന്ന് പൗ​ര​സ്വീ​ക​ര​ണം
Wednesday, December 4, 2019 11:53 PM IST
ഇ​ര​ട്ട​യാ​ർ: റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ക​ട്ട​പ്പ​ന സ​ബ്ജി​ല്ല​യെ ചാ​ന്പ്യ​ൻ​പ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്ക് ഇ​ന്ന് ഇ​ര​ട്ട​യാ​റി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. 133 പോ​യി​ന്‍റു​മാ​യി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സി​ലെ പ്ര​തി​ഭ​ക​ൾ ര​ണ്ടു വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ പ​ട്ട​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

സ്നേ​ഹ ജോ​ളി, സൂ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.
സ​ബ്ജി​ല്ലാ മേ​ള​യി​ലും 394 പോ​യി​ന്‍റു​ക​ളു​മാ​യി ഇ​ര​ട്ട​യാ​ർ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി​രു​ന്നു.
മി​ക​ച്ച വി​ജ​യ​ത്തി​ലേ​ക്ക് സ്കൂ​ളി​നെ ന​യി​ച്ച കാ​യി​കാ​ധ്യാ​പ​ക​നാ​യ ജി​റ്റോ മാ​ത്യു​വി​നും കാ​യി​ക താ​ര​ങ്ങ​ൾ​ക്കും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ര​ട്ട​യാ​ർ ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ത​റ​മു​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ന​ന്ദ​കു​മാ​ർ, ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ​ഫ് എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രെ ആ​ദ​രി​ക്കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്ന ജോ​ബി​ൻ, ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ലാ​ല​ച്ച​ൻ വെ​ള​ള​ക്ക​ട, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ബി. ഷാ​ജി, റെ​ജി എലി​പ്പു​ലി​ക്കാ​ട്ട്, എ.​എം. പ്രി​യാ​മോ​ൾ, മാ​ത്യു തോ​മ​സ്, സാ​ലി തോ​മ​സ്, ജെ​ൻ​സി ചാ​ർ​ളി, ജോ​സു​കു​ട്ടി അ​രീ​പ്പ​റ​ന്പി​ൽ, ആ​നി​യ​മ്മ ജോ​സ​ഫ്, കെ.​ഡി. രാ​ജു, പി.​ആ​ർ. ശ്രീ​ക​ല, ലീ​ലാ​മ്മ ജോ​ണ്‍, മോ​ളി രാ​ജ​ൻ, ക​ട്ട​പ്പ​ന എ​ഇ​ഒ ഇ​ൻ​ചാ​ർ​ജ് കെ.​ഡി. വി​ജ​യ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ളെ ആ​ദ​രി​ക്കും.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജേ​ന്ദ്ര​ൻ, എ​ഇ​ഒ സൂ​പ്ര​ണ്ട് കെ.​എ. ഷാ​ജി​മോ​ൻ, ഇ​ര​ട്ട​യാ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ണ്ണ​മു​ണ്ട, ഇ​ര​ട്ട​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ൻ എ​ഫ്സി​സി, ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി, എ​സ്ഡി​എ​സ്ജി​എ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി വ​ള​ളി​യാം​ത​ട​ത്തി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.