ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Wednesday, December 4, 2019 11:53 PM IST
ക​ട്ട​പ്പ​ന: നീ​ണ്ട​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ഐ​ടി​ഐ ജം​ഗ്ഷ​നി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്തി​ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും.

ആ​ദ്യ​ഘ​ട്ട​മാ​യി ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മി​നി സി​വി​ൽ​സ്റ്റേ​ഷ​ന് അ​നു​മ​തി ല​ഭി​ച്ച​ത്. അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ളും നേ​രി​ട്ടു. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ചെ​യ​ർ​മാ​നാ​യ 51 അം​ഗ സ്വാ​ഗ​ത സം​ഘ​വും രൂ​പി​ക​രി​ച്ചു. ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നാ​ണ് സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ.