പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Thursday, December 5, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ അ​ഴി​മ​തി രോ​പ​ണം ഉ​ന്ന​യി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം തൂ​ക്കു​പാ​ലം, കൂ​ട്ടാ​ർ, ക​ന്പം​മെ​ട്ട് എ​ന്നീ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
കൂ​ട്ടാ​ർ എ​സ്എ​ൻ സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ധ​ർ​ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​ഡി. ജ​യിം​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​എ​ൻ. വി​ജ​യ​ൻ, എ​ൻ.​കെ ഗോ​പി​നാ​ഥ​ൻ, വി.​സി അ​നി​ൽ, നി​ർ​മ​ല ന​ന്ദ​കു​മാ​ർ, ജെ. ​പ്ര​ദീ​പ്, ല​ത രാ​ജാ​ജി, പി.​പി. സു​ശീ​ല​ൻ, വി.​എ​സ്. ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.