വൃ​ക്ക​രോ​ഗി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് അ​ഖി​ല​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം
Thursday, December 5, 2019 10:29 PM IST
നെ​ടു​ങ്ക​ണ്ടം: വൃ​ക്ക​രോ​ഗി​യാ​യ രാ​മ​ക്ക​ൽ​മേ​ട് സ്വ​ദേ​ശി ഷൈ​ല വാ​സു​വി​ന്‍റെ ചി​കി​ത്സാ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രു​ണാ​പു​രം ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം 15-ന് ​ന​ട​ക്കും. 450 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 500 രൂ​പ​യാ​ണ്. ഒ​ന്നാം​സ​മ്മാ​നം 20001 രൂ​പ​യും ട്രോ​ഫി​യും, ര​ണ്ടാം​സ​മ്മാ​നം 15001 രൂ​പ​യും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം 10001 രൂ​പ​യും ട്രോ​ഫി​യും, നാ​ലാം സ​മ്മാ​നം 8001 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും.
ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തോ​മ​സ് ക​ണ്ട​ത്തി​ൻ​ക​ര, വി​നീ​ത ബി​നു, ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​രെ​യും ചെ​യ​ർ​മാ​നാ​യി ജെ​യ്മോ​ൻ നെ​ടു​വേ​ലി​യേ​യും ക​ണ്‍​വീ​ന​റാ​യി ബെ​ഞ്ച​മി​ൻ ഡൊ​മി​നി​ക്കി​നെ​യും ട്ര​ഷ​റ​റാ​യി ബി​ബി​ൻ മാ​ത്യു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 51 അം​ഗ സം​ഘാ​ട​ക സ​മി​തി​യും രൂ​പീ​ക​രി​ച്ചു. ഫോ​ണ്‍: 9555788767.