മ​ദ്യ വി​പ​ത്തി​നെ​തി​രേ മ​ദ്യ​ഷോ​പ്പി​നു മു​ന്നി​ൽ കുട്ടികളുടെ ബോ​ധ​വ​ൽ​ക​ര​ണ​ം
Thursday, December 5, 2019 10:29 PM IST
വെ​ള്ള​യാം​കു​ടി: മ​ദ്യ​വി​പ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട്ആ​ൻ​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ൾ ക​ട്ട​പ്പ​ന​യി​ലെ സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ലെ​ത്തി. മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ​ക്കും കു​ട്ടി​ക​ൾ ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കി. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം​ചെ​യ്യാ​നാ​യി മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു. മ​ദ്യ​പാ​ന​ത്താ​ലു​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വും കു​ടും​ബ​പ​ര​വു​മാ​യ ത​ക​ർ​ച്ച​യു​മാ​ണ് ല​ഘു​ലേ​ഖ​ക​ളി​ൽ പ്ര​തി​ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, സ്കൗ​ട്ട് മാ​സ്റ്റ​ർ സെ​നീ​ഷ് തോ​മ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ എം.​സി. സീ​ന, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​ല​ൻ ജോ​സ​ഫ്, ഡെ​ൽ​ന മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.