അ​മ്മ​യും ഭി​ന്ന​ശേ​ഷി​യു​ള്ള മ​ക​നും സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ന്നു
Thursday, December 5, 2019 10:32 PM IST
ചെ​റു​തോ​ണി: ബ​ന്ധു​ക്ക​ൾ​ക്കാ​യി അ​മ്മ​യും ഭി​ന്ന​ശേ​ഷി​യു​ള്ള മ​ക​നും പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ന്നു. ഓ​ർ​മ​ക്കു​റ​വും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ലീ​ലാ​മ്മ​യും മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള മ​ക​ൻ ബൈ​ജു​വു​മാ​ണ് സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ എ​വി​ടെ​യോ ആ​ണി​വ​ർ താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ലീ​ലാ​മ്മ​യു​ടെ ഭ​ർ​ത്താ​വ് എ​ട്ടു​വ​ർ​ഷം മു​ന്പ് മ​രി​ച്ച​താ​ണെ​ന്നും പ​റ​യു​ന്നു. ര​ക്ത​സ​മ്മ​ർ​ദ​വും ശ്വാ​സം​മു​ട്ട​ലും മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ലീ​ലാ​മ്മ സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​വ​രു​ടെ കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ഒ​ടി​വു​ണ്ട്. ബൈ​ജു​വി​നും പ​ല​വി​ധ രോ​ഗ​ങ്ങ​ൾ ഉ​ള്ള​താ​യും കാ​ണ​പ്പെ​ടു​ന്നു. മ​റ്റു ചി​കി​ത്സ​ക​ളൊ​ന്നും ഇ​വ​ർ​ക്ക് ല​ഭി​ച്ച​താ​യു​ള്ള രേ​ഖ​ക​ളൊ​ന്നും കൈ​വ​ശ​മി​ല്ല.
ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ്നേ​ഹ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9447463933, 04868 263461