ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ. ജി​ല്ലാ സ​മ്മേ​ള​നം എ​ട്ടി​ന്
Thursday, December 5, 2019 10:32 PM IST
തൊ​ടു​പു​ഴ: സ്വ​കാ​ര്യ,സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ പൊ​തു സം​ഘ​ട​ന​യാ​യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം എ​ട്ടി​ന് തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഹോ​ട്ട​ൽ പേ​ൾ റോ​യ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ രാ​വി​ലെ 9.30ന് ​ശാ​സ്ത്ര പ​ഠ​ന ക്ലാ​സോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. 11 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​സ്.​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ റി​സേ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​വി.​ജി.​ ഉ​ദ​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ നാ​ലാ​മ​ത് മാ​ധ്യ​മ പു​ര​സ്കാ​രം മാ​ധ്യ​മം ചീ​ഫ് റി​പ്പോ​ർ​ട്ട​ർ അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ​യ്ക്ക് ന​ൽ​കും. ആ​യു​ർ​വേ​ദ ശാ​സ്ത്ര​ത്തി​ന്‍റെ ത​നി​മ​യും ശാ​സ്ത്രീ​യ​ത​യും പ്ര​യോ​ജ​ന​വും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലും മേ​ഖ​ല നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യും​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന വാ​ർ​ത്ത​ക​ൾ​ക്കും ഫീ​ച്ച​റു​ക​ൾ​ക്കു​മാ​ണ് പു​ര​സ്കാ​രം. പി.​ജെ.​ജോ​സ​ഫ എം​എ​ൽ​എ, ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ സ​മ്മാ​നി​ക്കും.
തൃ​ശൂ​ർ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം.​ജോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ശ്രീ​ജി​ത് ശി​വ​ൻ , ജി​ല്ലാ വ​നി​ത ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​നെ​സി​യ ഹ​സ​ൻ, ജി​ല്ലാ വ​നി​ത ക​ണ്‍​വീ​ന​ർ ഡോ. ​ലി​ജി ചു​ങ്ക​ത്ത്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം​ഡോ. മാ​ത്യൂ​സ് ജോ​സ​ഫ് വെ​ന്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ശി​ശു​രോ​ഗ ചി​കി​ത്സ​യി​ലെ ആ​യു​ർ​വേ​ദ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ന​ട​ക്കു​ന്ന ശാ​സ്ത്ര പ​ഠ​ന ക്ലാ​സി​ന് പാ​ല​ക്കാ​ട് ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ശി​ശു​രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ഷാ​ബു പ​ട്ടാ​ന്പി നേ​തൃ​ത്വം ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​സ്.​നൗ​ഷാ​ദ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ഡോ. ​മാ​ത്യൂ​സ് ജോ​സ​ഫ് വെ​ന്പി​ള്ളി, ജി​ല്ലാ വ​നി​ത ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​നെ​സി​യ ഹ​സ​ൻ, ജി​ല്ലാ ക​മ്മി​റ്റി മെം​ബ​ർ ഡോ. ​ആ​ഗി മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.