ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ
Thursday, December 5, 2019 10:32 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് അ​ടി​സ്ഥാ​ന​മാ​കു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം. ​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​മ​ളി- മൂ​ന്നാ​ർ പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യാ​ണ് റോ​ഡ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ചി​ത്തി​ര​പു​രം ര​ണ്ടാം മൈ​ലി​ൽ ദേ​ശീ​യ പാ​ത​യോ​ട് റോ​ഡ് കൂ​ടി​ച്ചേ​രും. 45.88 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന് 154. 22 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു റോ​ഡി​ന് ഇ​ത്ര​യും തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. അ​ഞ്ച് പു​തി​യ പാ​ല​ങ്ങ​ളും റോ​ഡി​ന് അ​നു​ബ​ന്ധ​മാ​യി നി​ർ​മി​ക്കും. ഈ ​റോ​ഡി​ന് പു​റ​മേ ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ്പ് റോ​ഡി​ന് 120 കോ​ടി​യും മൈ​ലാ​ടും​പാ​റ കു​ത്തു​ങ്ക​ൽ റോ​ഡി​ന് 17 കോ​ടി​യും അ​നു​വ​ദി​ച്ച് ക​രാ​റാ​യി​ട്ടു​ണ്ട്. മൈ​ലാ​ടും​പാ​റ റോ​ഡി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഈ ​മൂ​ന്നു റോ​ഡു​ക​ളും ചേ​ർ​ത്ത് ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 301 കോ​ടി വി​നി​യോ​ഗി​ക്കും.