ക​ന​ത്ത മ​ഴ: ത​ക്കാ​ളി​ക്ക് വി​ല​യേ​റു​ന്നു
Thursday, December 5, 2019 10:33 PM IST
മ​റ​യൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വി​ള​വെ​ടു​ക്കാ​റാ​യ ത​ക്കാ​ളി ന​ശി​ക്കു​ന്നു. വി​പ​ണി​യി​ൽ ത​ക്കാ​ളി​യു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​ല ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച 14 കി​ലോ​ഗ്രാം പെ​ട്ടി​ക്ക് 250 രൂ​പ​യാ​യി​രു​ന്ന വി​ല 550 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ന​ത്ത മ​ഴ​യി​ൽ വി​ള​വെ​ടു​ക്കാ​റാ​യ ത​ക്കാ​ളി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തോ​ടെ​യാ​ണ് ക്ഷാ​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
കേ​ര​ള അ​തി​ർ​ത്തി​യി​ലെ ഉ​ടു​മ​ലൈ, പ​ഴ​നി, പൊ​ള്ളാ​ച്ചി, ഒ​ട്ടം ച​ത്രം മാ​ർ​ക്ക​റ്റു​ക​ളി​ൽ ത​ക്കാ​ളി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല​വ​ർ​ധ​ന​വി​നു കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​മൂ​ലം വി​ള​വെ​ടു​ത്ത പ​കു​തി ത​ക്കാ​ളി​യും കൃ​ഷി​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.
ഉ​ടു​മ​ലൈ​ക്ക് സ​മീ​പ​മു​ള്ള നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ൽ 30,000 ഏ​ക്ക​റി​ലും കൂ​ടു​ത​ലാ​യി ത​ക്കാ​ളി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മ​ഴ തു​ട​ർ​ന്നാ​ൽ ത​ക്കാ​ളി​യു​ടെ വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.