കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു
Saturday, December 7, 2019 11:00 PM IST
പീ​രു​മേ​ട്: ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക്കാ​ന​ത്തു ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി 500-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കു​ട്ടി​ക്കാ​നം എം​ആ​ർ​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബാ​ൻ​ഡ് മേ​ള​വും ന​ട​ത്തി. മ​രി​യ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ളാ​ഷ് മോ​ബ്, മൂ​കാ​ഭി​ന​യം എ​ന്നി​വ ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡോ​ണ്‍ ബോ​സ്കോ ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന സ​ന്ദേ​ശം ന​ൽ​കി. വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ്മി​ത​മോ​ൾ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.