വെ​ള്ള​ത്തൂ​വ​ലി​ലെ സ്കൂ​ളു​ക​ൾ കാ​ടു​മൂ​ടി​യ നി​ല​യി​ൽ
Saturday, December 7, 2019 11:00 PM IST
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ലി​ലെ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ൾ​ക്കു​ചു​റ്റും കാ​ടു​വ​ള​ർ​ന്ന് മൂ​ടി. സ്കൂ​ളു​ക​ൾ​ക്കു​ചു​റ്റി​ലും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് പൊ​ന്ത​ക്കാ​ട് പി​ടി​ച്ചുക്കിട​ക്കു​ന്ന​ത്.

ഇ​ഴ​ജ​ന്തു​ക്ക​ളും മ​റ്റും വ്യാ​പ​ക​മാ​യി വി​ഹ​രി​ക്കു​ന്ന​യി​ട​മാ​ണ്. എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്.
വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ സ്കൂ​ളി​നോ​ടു​ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി.

ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ളും കാ​ടും വ​ള​ർ​ന്ന് ചാ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ക്ലാ​സ് മു​റി​ക​ൾ​ക്കു​ള്ളി​ൽ ഭി​ത്തി​യി​ലും ത​റ​യി​ലും പ​ഴ​ക്കം​ചെ​ന്ന പൊ​ത്തു​ക​ളും കാ​ണാം.

കു​ടി​വെ​ള​ള​മെ​ടു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് ചെ​ളി​നി​റ​മാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ ശു​ചി​മു​റി കാ​ടു​ക​യ​റിക്കിട​ക്കു​ന്നു. പാ​ച​ക​പ്പു​ര​യു​ടെ ചു​റ്റും കാ​ടാ​ണ്. കു​ട്ടി​ക​ൾ​ക്ക് ആ​ഹാ​രം ക​ഴി​ക്കാ​ൻ കൈ​ക​ഴു​കാ​ൻ​പോ​ലും ശു​ദ്ധ​ജ​ല​മി​ല്ല. തോ​ട്ടി​ലെ അ​ഴു​ക്കു​വെ​ള്ള​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം ചെ​ങ്കു​ളം പ​വ​ർ ഹൗ​സി​ന്‍റെ നി​ർ​മാ​ണ​കാ​ല​ത്ത് സി​മ​ന്‍റ് സ്റ്റോ​ക്കു​ചെ​യ്യാ​ൻ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.