പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ധ​ർ​ണ
Sunday, December 8, 2019 10:51 PM IST
ചീ​നി​ക്കു​ഴി: പാ​റേ​ക്ക​വ​ല മു​ത​ൽ ചീ​നി​ക്കു​ഴി വ​രെ​യു​ള്ള പി​ഡ​ബ്ല്യുഡി റോ​ഡ് നാ​ലു വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്.
ഈ ​റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രിഹ​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ർ​ഗ​നൈ​സ്ഡ് ഫാ​ർ​മേ​ഴ്സ് ഫോ​ർ ആ​ക‌്ഷ​ൻ ചീ​നി​ക്കു​ഴി​യു​ടെ​യും മ​റ്റ് വി​വി​ധ ക്ല​ബ്ബുക​ളു​ടേ​യും ആ​ഭി മു​ഖ്യ​ത്തി​ൽ 13ന് ​രാ​വി​ലെ 11 ന് ​ക​രി​മ​ണ്ണൂ​ർ പി​ഡ​ബ്ല്യൂഡി അ​സി. എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​വി. അ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി​ജി വാ​ളി​യം പ്ലാ​ക്ക​ൽ, ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ ച​ക്ക​നാ​നി​ക്ക​ൽ, സാ​ല​മ്മ ജോ​സ്, അ​ഗ​സ്റ്റി​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.