ജി​ല്ലാ ഉ​പ​ഭോ​ക്തൃ ഫോ​റം സി​റ്റിം​ഗ് ഇ​നി ക​ട്ട​പ്പ​ന​യി​ലും
Monday, December 9, 2019 10:29 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം ക​ട്ട​പ്പ​ന​യി​ൽ സി​റ്റിം​ഗ് ആ​രം​ഭി​ക്കും. നാ​ളെ ക​ട്ട​പ്പ​ന കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗ് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് മു​ഹ​മ്മ​ദ് വ​സിം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക​ട്ട​പ്പ​ന ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ട്ട​പ്പ​ന ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നി​ര​ന്ത​ര ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​ട്ട​പ്പ​ന​യി​ൽ ക്യാ​ന്പ് സി​റ്റിം​ഗി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ​മാ​സ​വും ര​ണ്ടാം ബു​ധ​നാ​ഴ്ച​യും നാ​ലാം ബു​ധ​നാ​ഴ്ച​യും കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ ന്യാ​യാ​ല​യ ഹാ​ളി​ൽ സി​റ്റിം​ഗ് ന​ട​ക്കും.
ഒ​രു​കോ​ടി രൂ​പ​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കേ​ണ്ട കേ​സു​ക​ളി​ൽ തീ​ർ​പു​ക​ൽ​പി​ക്കാ​ൻ ക്യാ​ന്പി​ന് അ​നു​മ​തി​യു​ണ്ടാ​കു​മെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​കൂ​ടി ഫോ​റ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ബാ​ർ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി. മാ​ത്യു, ജോ​ർ​ജ് വേ​ഴ​ന്പ​ത്തോ​ട്ടം, ബെ​ന്നി ജോ​സ​ഫ്, പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ, വി.​എ​സ്. ദീ​പു എ​ന്നി​വ​ർ അ​റി​യി​ച്ചു.