മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ ’മ​ണ്‍​കു​ടു​ക്ക’​യ്ക്ക് പു​ര​സ്കാ​രം
Monday, December 9, 2019 10:29 PM IST
അ​ടി​മാ​ലി: എ​സ്ഐ​ഇ​ടി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​യ കു​ട്ടി​ക​ളു​ടെ ച​ല​ചി​ത്രോ​ത്സ​വ​ത്തി​ൽ തോ​ക്കു​പാ​റ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ഇ​ഷാ​ൻ സി. ​മി​ഥു​ൻ സം​വി​ധാ​നം​ചെ​യ്ത മ​ണ്‍​കു​ടു​ക്ക എ​ന്ന ചി​ത്ര​ത്തി​ന് പു​ര​സ്കാ​രം. പ്രൈ​മ​റി ത​ല​ത്തി​ലെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സി​നി​മ​യാ​യാ​ണ് മ​ണ്‍​കു​ടു​ക്ക​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഇ​ഷാ​ൻ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ ക​ഥ​യും ര​ചി​ച്ച​ത്. മ​ണ്‍​കു​ടു​ക്ക​ക്കാ​കെ മൂ​ന്നു പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​ഷാ​ന്‍റെ മ​ണ്‍​കു​ടു​ക്ക​യെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​തി​നു​പു​റ​മെ മി​ക​ച്ച എ​ഡി​റ്റ​റാ​യി മ​ണ്‍​കു​ടു​ക്ക​യു​ടെ എ​ഡി​റ്റ​ർ അ​ഭി​ന​ന്ദി​നേ​യും ക​ലാ​സം​വി​ധാ​യ​ക​നാ​യി ഇ​ഷാ​ൻ സി. ​മി​ഥു​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
പ്ര​ള​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൻ മ​ണ്‍​കു​ടു​ക്ക​യു​ടെ ക​ഥ​യെ​ഴു​തി​യ​തെ​ന്ന് ഇ​ഷാ​ൻ പ​റ​ഞ്ഞു.
ഇ​ഷാ​ന് ല​ഭി​ച്ച നേ​ട്ട​ത്തി​ൽ സ്കൂ​ളി​ന് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് മി​നി പ​റ​ഞ്ഞു. ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ​തും കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ​തു​മാ​യ അ​ന്പ​തോ​ളം ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു മ​ത്സ​ര​ത്തി​നാ​യി എ​ത്തി​ച്ച​ത്. മി​ഥു​ൻ പ​ത്മ​നാ​ഭ​നാ​ണ് മ​ണ്‍​കു​ടു​ക്ക​യു​ടെ നി​ർ​മാ​ണം.
ഇ​ഷാ​നേ​യും മ​ണ്‍​കു​ടു​ക്ക​യു​ടെ മ​റ്റ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രേ​യും സ്കൂ​ൾ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജ​യ​ൻ ച​ക്ര​പാ​ണി ആ​ദ​രി​ച്ചു.
ബി​സി​ന​സു​കാ​ര​നാ​യ മി​ഥു​ന്‍റെ​യും ചി​ത്തി​ര​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക ഡോ. ​ആ​ശ​യു​ടെ​യും മ​ക​നാ​ണ് ഇ​ഷാ​ൻ.