അ​ധ്യാ​പി​ക​യ്ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ല​ഭി​ച്ചു
Monday, December 9, 2019 10:29 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2019 മാ​ർ​ച്ചി​ൽ മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പി​ക​യ്ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി​എ​സി​ലെ അ​ധ്യാ​പി​ക​യാ​യ പു​ഷ്പ​മ്മ ജോ​സ​ഫി​നാ​ണ് പെ​ൻ​ഷ​ൻ ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ പ്രി​സം എ​ന്ന പേ​രി​ലു​ള്ള സോ​ഫ് വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പെ​ൻ​ഷ​ൻ പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്. 2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്രി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ​ക്കോ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കോ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നി​ല്ല. പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി ഇ​ടു​ക്കി ഉ​പ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഹാ​ർ​ഡ് കോ​പ്പി സ​മ​ർ​പ്പി​ക്കു​ന്പോ​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ജീ​വ​ന​ക്കാ​രി പാ​ലി​ച്ചി​രു​ന്നി​ല്ല. ശ​ന്പ​ളം ക​ണ​ക്കു​കൂ​ട്ടി​യ​തി​ലു​ണ്ടാ​യ അ​പാ​ക​ത​ക​ൾ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ​നി​ന്നു​ത​ന്നെ എ​ഡി​റ്റ് ചെ​യ്ത് പ​രി​ഹ​രി​ക്കാ​വു​ന്ന സം​വി​ധാ​നം പ്രി​സ​ത്തി​ൽ ല​ഭ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.