പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ർ​തൃ​മാ​താ​വി​ന്‍റെ ദു​രൂ​ഹ മ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മ​മെ​ന്ന്
Monday, December 9, 2019 10:30 PM IST
പ​ന്നി​മ​റ്റം : വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​ജ​ശേ​ഖ​ര​ന്‍റെ ഭ​ർ​തൃ​മാ​താ​വും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​സ്.​ആ​ർ.​രാ​ജ​ശേ​ഖ​ര​ന്‍റെ മാ​താ​വു​മാ​യി​രു​ന്ന രാ​ജ​മ്മ (87) യു​ടെ ദു​രൂ​ഹ മ​ര​ണം ഭ​ര​ണ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​രോ​പി​ച്ചു.
സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ വ​രെ ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള വ​നി​ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഭ​ര​ണ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.
ദു​രൂ​ഹ മ​ര​ണം സം​ഭ​വി​ച്ച വ​യോ​ധി​ക​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​നും നേ​താ​വാ​യ മ​ക​നു​മെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച​തി​നാ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി നി​ജ​സ്ഥി​തി പു​റ​ത്തു​വ​രു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ചു​മാ​റി നി​ൽ​ക്ക​ണ​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​എം. ദേ​വ​സ്യ, ജോ​പ്പി സെ​ബാ​സ്റ്റ്യ​ൻ, രാ​ജു ഓ​ട​യ്ക്ക​ൽ, ജോ​സ് കോ​യി​ക്കാ​ട്ടി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ​ദാ​സ് പു​തു​ശേ​രി. ല​ളി​ത​മ്മ​വി​ശ്വ​നാ​ഥ​ൻ ,ത​ങ്ക​മ്മ രാ​മ​ൻ, അ​ക്കാ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.