റേ​ഷ​ൻക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കിയതു ശരിവച്ചു
Monday, December 9, 2019 10:31 PM IST
കൊ​​​ച്ചി: റേ​​​ഷ​​​ൻ​​ക​​​ട​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ൽ ക​​​ട​​​യു​​​ട​​​മ ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​പ​​​ര​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. റേ​​​ഷ​​​ൻ​​ക​​​ട​​​യു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി ജോ​​​സ് മാ​​​ത്യു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ത​​​ള്ളി​​​യാ​​​ണ് സിം​​​ഗി​​​ൾ ബെ​​​ഞ്ച് വി​​​ധി.
ലൈ​​​സ​​​ൻ​​​സി നേ​​​രി​​​ട്ടു റേ​​​ഷ​​​ൻ​​ക​​​ട ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​ൽ​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. മ​​​റ്റേ​​​തെ​​​ങ്കി​​​ലും ഫു​​​ൾ​​​ടൈം ജോ​​​ലി​​​യു​​​ള്ള​​​യാ​​​ളു​​​ക​​​ൾ​​​ക്ക് ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. അം​​​ഗീ​​​കൃ​​​ത റേ​​​ഷ​​​ൻ ഡീ​​​ല​​​ർ​​​ക്ക് പ്രാ​​​യാ​​​ധി​​​ക്യം മൂ​​​ല​​​മോ രോ​​​ഗാ​​​വ​​​സ്ഥ മൂ​​​ല​​​മോ ക​​​ട ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ങ്കി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലു​​​ള്ള മ​​​റ്റൊ​​​രാ​​​ളെ നോ​​​മി​​​നി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. എ​​ന്നാ​​ൽ ക​​​ട​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പ് സെ​​​യി​​​ൽ​​​സ്മാ​​​ന് വി​​​ട്ടു​​ന​​​ൽ​​​കി​​​യ​​​ത് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ വ്യ​​​ക്തി​​​ക്കാ​​​ണ് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.