കാ​ത്തു​കാ​ത്തി​രു​ന്ന ക​ട്ട​പ്പ​ന സി​വി​ൽ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യി
Tuesday, December 10, 2019 11:01 PM IST
ക​ട്ട​പ്പ​ന: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യി. 10 വ​ർ​ഷം​മു​ന്പ് പ്ര​ഖ്യാ​പി​ച്ച മി​നി സി​വി​ൽ സ്റ്റേ​ഷ​നാ​ണ് യാ​ഥാ​ർ​ഥ്യ​ത്തി​ലെ​ത്തി​യ​ത്. 2011- 2012 ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വാ​ദ​ങ്ങ​ളു​ടെ ന​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ ഭ​ര​ണ നി​ർ​വ​ഹ​ണ സ​മു​ച്ചയ​ത്തി​ന്‍റെ പെ​രു​മ​യും പെ​രു​ത്ത​താ​ണ്. സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​ണ്.ഐ​ടി​ഐ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്തി​നു ന​ൽ​കി​യ 90 സെ​ന്‍റ് സ്ഥ​ലം റ​വ​ന്യൂ​വ​കു​പ്പി​നു ക​ട്ട​പ്പ​ന മു​നിസി​പ്പാ​ലി​റ്റി കൈ​മാ​റി​യാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യ സി​വി​ൽ സ്റ്റേ​ഷ​ൻ റ​വ​ന്യു -ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ജി​ല്ലാ​ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എ​ഇ​ഒ, ഡി​ഇ​ഒ, സ​ബ് ര​ജി​സ്ട്രാ​ർ, എ​ക്സൈ​സ് ഓ​ഫീ​സു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

വൈ​ദ്യു​തി മ​ന്ത്രി എം. ​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​യി, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി 90 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ അ​ഗ​സ്തി മ​ത്താ​യി പൂ​ത​ക്കു​ഴി​യേ​യും പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.