ഏ​ല​പ്പാ​റ - കൊ​ച്ചു​ക​രു​ന്ത​രു​വി റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു
Tuesday, December 10, 2019 11:03 PM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ - കൊ​ച്ചു​ക​രു​ന്ത​രു​വി - ഉ​പ്പു​ത​റ റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു. സെ​ൻ​ട്ര​ൽ റോ​ഡ​സ്് ഫ​ണ്ടി​ൽ​നി​ന്ന് 16 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും തോ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ഏ​ല​പ്പാ​റ - കൊ​ച്ചു​ക​രു​ന്ത​രു​വി - ഉ​പ്പു​ത​റ റോ​ഡ്. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​ക​ക്ഷി​ക​ളും പ്ര​തി​പ​ക്ഷ​വും പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യും ചെ​ളി​വാ​രി​യെ​റി​യു​ക​യും സ​മ​ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ റോ​ഡി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല. റോ​ഡി​ന് വീ​തി​കൂ​ട്ടാ​ൻ ചെ​മ്മ​ണ്ണ് തോ​ട്ടം ഉ​ട​മ ത​ട​സം​നി​ന്ന​തും റോ​ഡ് നി​ർ​മാ​ണ​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​തു​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട് തോ​ട്ട​മു​ട​മ​യു​മാ​യി അ​നു​ര​ഞ്ജ​ന​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് റോ​ഡി​ന് പു​തു​ജീ​വ​ൻ ല​ഭി​ച്ച​ത്.

നി​ല​വി​ൽ റോ​ഡി​ന് എ​ട്ടു​മീ​റ്റ​ർ വീ​തി​യു​ണ്ട്. ഏ​ല​പ്പാ​റ മു​ത​ൽ ഉ​പ്പു​ത​റ​വ​രെ​യാ​ണ് റോ​ഡ് നി​ർ​മി​ക്കാ​ൻ ക​രാ​റാ​യി​രി​ക്കു​ന്ന​ത്. ഏ​ല​പ്പാ​റ​യി​ൽ നി​ന്നു​മാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​രം​ഭി​ക്കു​ന്ന​ത്. ഏ​ല​പ്പാ​റ​യി​ൽ റോ​ഡ് ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് ചെ​റി​യ ത​ട​സ​ങ്ങ​ളു​ണ്ട്. ഇ​ത് പ​ഞ്ചാ​യ​ത്ത് പ​രി​ഹ​രി​ച്ചു​ന​ൽ​കു​മെ​ന്ന ഉ​റ​പ്പി​നേ​തു​ട​ർ​ന്നാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല​മോ​ഹ​മാ​ണ് റോ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തി​ലൂ​ടെ പൂ​വ​ണി​യു​ന്ന​ത്.