സം​സ്ഥാ​ന​ത്തെ ആ​ദ്യ ക്ലീ​ൻ ഫു​ഡ് ഹ​ബ് മൂ​ന്നാ​റി​ൽ
Wednesday, December 11, 2019 10:45 PM IST
മൂ​ന്നാ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ക്ലീ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഹ​ബ് മൂ​ന്നാ​റി​ൽ. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​ർ, പ​ഴ​യ​മൂ​ന്നാ​ർ, മൂ​ല​ക്ക​ട, ന​ല്ല​ത​ണ്ണി റോ​ഡ്, പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ ഒ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റും. ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ഇ​ത്ത​രം പെ​ട്ടി​ക്ക​ട​ക​ൾ​ക്ക് പ്ര​ത്യേ​ക ഡി​സൈ​ൻ ന​ൽ​കും. വ്യാ​പാ​രി​ക​ൾ സ്വ​ന്തം ചെ​ല​വി​ലാ​ണ് ക​ട​ക​ൾ നി​ർ​മി​ക്കേ​ണ്ട​ത്.
നൂ​റു​ക​ണ​ക്കി​ന് പെ​ട്ടി​ക്ക​ട​ക​ൾ മൂ​ന്നാ​റി​ലു​ണ്ടെ​ങ്കി​ലും 18 പേ​ർ മാ​ത്ര​മാ​ണ് ഉ​പ​ജീ​വ​ന​ത്തി​നാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം, മാ​ലി​ന്യം നി​ർ​മാ​ർ​ജ​ന സൗ​ക​ര്യം, നി​യ​മ സ​ഹാ​യം എ​ന്നി​വ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കും. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മൂ​ന്നാ​ർ ടൗ​ണി​നോ​ടു​ചേ​ർ​ന്നാ​ണ് ക​ട​ക​ൾ സ്ഥാ​പി​ക്കു​ക.
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടു​ക​ട​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി. തി​രു​വ​ന​ന​ന്ത​പു​രം, കൊ​ച്ചി, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ദ്യം പ​ദ്ധ​തി​യി​ട്ട​ത്.
മൂ​ന്നാ​റി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തോ​ടെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വി​പു​ലീ​ക​രി​ക്കാ​ർ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൂ​ന്നാ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ജി​ത്ത് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ക​റു​പ്പ​സ്വാ​മി, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.