ക​ട്ട​പ്പ​ന അർബൻ പി​എ​ച്ച്സി​ക്ക് 30 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, December 11, 2019 10:47 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ഴ​വ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ബ​ൻ പി​എ​ച്ച്സി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
ര​ണ്ടു​വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച പി​എ​ച്ച്സി ഇ​പ്പോ​ൾ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​ക്ക് വാ​ഴ​വ​ര ഭാ​ഗ​ത്ത് സ്വ​ന്ത​മാ​യു​ള്ള ഭൂ​മി പി​എ​ച്ച്സി നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. എം​എ​ൽ​എ ഫ​ണ്ടി​നോ​ടൊ​പ്പം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​ഹി​തം​കൂ​ടി വി​നി​യോ​ഗി​ച്ച് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി മു​ഖേ​നെ​യാ​ണ്‍ നി​ർ​മാ​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.