ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ചു; അ​ടി​മാ​ലി ഇ​രു​ട്ടി​ൽ
Wednesday, December 11, 2019 10:48 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്.
ഇ​രു​ട്ടു പ​ര​ക്കു​ന്ന​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും ഇ​ട​ത്താ​വ​ള​മാ​യി മാ​റു​ന്ന സ്ഥി​തി​യാ​ണ്. രാ​ത്രി​യി​ൽ പോ​ലീ​സി​ന്‍റെ സേ​വ​ന​വും സ്റ്റാ​ൻ​ഡി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​ത് ഇ​ക്കൂ​ട്ട​ർ​ക്ക് സ​ഹാ​യ​മാ​കു​ന്നു​ണ്ട്.
രാ​ത്രി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന സ്തീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വെ​ളി​ച്ച​ത്തി​ന്‍റെ അ​ഭാ​വം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. മേ​ഖ​ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഏ​ഴോ​ളം ഹൈ​മാ​സ്റ്റു​ക​ൾ ക​ഴി​ഞ്ഞ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ്ഥാ​പി​ച്ച​താ​ണ്. മു​സ്ലിം പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ലൈ​റ്റ് ഒ​ഴി​കെ എ​ല്ലാം ത​ക​രാ​റി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു.