ഭി​ന്ന​ശേ​ഷി ശ​ക്തീ​ക​ര​ണ പ്ര​തി​ജ്ഞ​യെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, December 12, 2019 10:36 PM IST
ഇ​ടു​ക്കി: ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ കേ​ര​ളം എ​ന്ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ൾ ഭി​ന്ന​ശേ​ഷി ശാ​ക്തീ​ക​ര​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ല​യി​ലെ കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർഡി​നേ​റ്റ​ർ ഷോ​ബി വ​ർ​ഗീ​സ് ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ മു​ത​ല​ക്കോ​ടം, , ഗ​വ. ട്രൈ​ബ​ൽ ജി​എ​ച്ച്എ​സ് ക​ട്ട​പ്പ​ന, ഡോ. ​എ​പി​ജെ അ​ബ്ദു​ൽ ക​ലാം ജി​എ​ച്ച്എ​സ്എ​സ് തൊ​ടു​പു​ഴ, സെ​ന്‍റ സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് തൊ​ടു​പു​ഴ, കാ​ൽ​വ​രി മൗ​ണ്ട് ജി​എ​ച്ച്എ​സ് ക​ട്ട​പ്പ​ന തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു.