‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ നാളെ മു​ത​ൽ 22 വ​രെ ! പു​ഴ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി ജില്ലയിൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യൊ​രു​ങ്ങു​ന്നു
Thursday, December 12, 2019 10:36 PM IST
തൊ​ടു​പു​ഴ: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പു​ഴ പു​ന​രു​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച ഇ​നി ഞാ​നൊ​ഴു​ക​ട്ടെ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ജ​ന​കീ​യ വീ​ണ്ടെ​ടു​ക്ക​ലി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത് ജി​ല്ല​യി​ലെ 49 നീ​ർ​ച്ചാ​ലു​ക​ൾ.

നാളെ മു​ത​ൽ 22വ​രെ​യാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പു​ഴ​ക​ളെ പു​ന​രു​ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ന്‍റെ നീ​ർ​ച്ചാ​ലു​ക​ളു​ടെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി ഉ​ൾ​പ്പ​ടെ 45 ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഇ​ടു​ക്കി, ക​ട്ട​പ്പ​ന, അ​ടി​മാ​ലി, അ​ഴു​ത ബ്ലോ​ക്കു​ക​ളി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ഒ​ത്തു ചേ​രും. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തൊ​ഴി​കെ​യു​ള്ള നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും തൊ​ടു​പു​ഴ ബ്ലോ​ക്കി​ലെ ക​രി​ങ്കു​ന്നം, ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലെ വ​ണ്ണ​പ്പു​റം ഒ​ഴി​കെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട​ൽ, മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്ക​ൽ, വെ​ള്ള​പ്പൊ​ക്കം, കൈ​യേ​റ്റം തു​ട​ങ്ങി​യ​വ​യാ​ണ് പു​ഴ​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ.

ഭാ​വി ത​ല​മു​റ​യ്ക്ക് വേ​ണ്ടി പു​ഴ​ക​ളേ​യും അ​വ​യു​ടെ നീ​ർ​ച്ചാ​ലു​ക​ളെ​യും നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് ജ​ന​കീ​യ ദൗ​ത്യ​മാ​യി മാ​റ്റു​ക എ​ന്ന​താ​ണ് ഇ​നി ഞാ​നൊ​ഴു​ക​ട്ടെ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​ഴ​യു​ടെ ഇ​ടം പൂ​ർ​ണ​മാ​യും പു​ഴ​യ്ക്ക് വി​ട്ടു​കൊ​ടു​ത്ത് ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. അ​തി​ന് തു​ട​ക്ക​മി​ട​ലും തു​ട​ർ​ന്നു​ള്ള ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക.

കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് ,റെ​സി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ക്ല​ബു​ക​ൾ,യു​വ​ജ​ന​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ,രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​കും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പ് വി​ല​യി​രു​ത്തി.