സൗ​ജ​ന്യ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Thursday, December 12, 2019 10:38 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പും പൊ​തു മേ​ഖ​ലാ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ കി​റ്റ് കോ​യും ചേ​ർ​ന്ന് ഓൺട്രപ്ര​ണ​ർ​ഷി​പ് ഡ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ല് ആ​ഴ്ച​ത്തെ സൗ​ജ​ന്യ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഡി​സം​ബ​ർ - ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ക്കും. സ്വ​ന്ത​മാ​യി സം​രം​ഭം ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​യ​ൻ​സി​ലോ, എ​ൻ​ജി​നി​യ​റിം​ഗി​ലോ ബി​രു​ദ​മോ ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ്രാ​യ പ​രി​ധി 21 നും 45 ​നും ഇ​ട​യി​ൽ. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി, ആ​ധാ​ർ കോ​പ്പി സ​ഹി​തം 17ന് രാ​വി​ലെ 10.30 ന് ​മൗ​ണ്ട് സീ​നാ​യ് ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​മു​ള്ള ബ്രൈ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യു​ട്ടി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ - 9847463688, 0484-412900.