തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം; ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ
Thursday, December 12, 2019 10:38 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട്ടി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. പേ​വി​ഷ ബാ​ധ​യേ​റ്റ നാ​യ​ക​ൾ തെ​രു​വി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന​തു​മൂ​ലം ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. പേ​പ്പ​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും തെ​രു​വു നാ​യ്ക​ളേ​യും ആ​ക്ര​മി​ക്കു​ന്ന​തോ​ടെ മൃ​ഗ​ങ്ങ​ളി​ൽ പേ​വി​ഷ​ബാ​ധ പ​ട​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ പീ​രു​മേ​ട്ടി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ദി​വ​സേ​ന നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഒ​ട്ടു​മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ളു​ടെ പി​ടി​യി​ലാ​ണ്.

കോ​ട​തി പ​രി​സ​ര​ത്ത് കൂ​ട്ടം​കൂ​ടി​യ നാ​യ്ക്ക​ൾ പ​ല​പ്പോ​ഴും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ൾ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. നാ​യ​ഭീ​തി​യെ​തു​ട​ർ​ന്ന് ഐ​എ​ച്ച്ആ​ർ​ഡി സ്കൂ​ൾ ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.

ഓ​ഫീ​സ് സ​മ​യം ക​ഴി​യു​ന്ന​തോ​ടെ ആ​ളൊ​ഴി​യു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളാ​ണ് തെ​രു​വു​നാ​യ്ക​ളു​ടെ കേ​ന്ദ്രം. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, സി​വി​ൽ സ്റ്റേ​ഷ​ൻ, കോ​ട​തി​ക​ൾ, പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജ​യി​ൽ പ​രി​സ​രം, ബാ​ങ്കു​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി.

പേ​വി​ഷ ബാ​ധ​യേ​റ്റ നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടേ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടേ​യും സു​ര​ക്ഷ​യ്ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.