പ​ഴം പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ ധ​ർ​ണ ന​ട​ത്തും
Thursday, December 12, 2019 10:38 PM IST
കട്ടപ്പന: ചെ​റു​കി​ട പ​ഴം പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള ഒ​രു​കോ​ടി 97 ല​ക്ഷം രൂ​പ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന അ​ടി​മാ​ലി വി​എ​ഫ്പി​സി​കെ ജി​ല്ല ജ​ന​റ​ൽ മാ​നേ​ജ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ 20-ന് ​രാ​വി​ലെ 10.30-ന് ​അ​ടി​മാ​ലി ഹെ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷ​മു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് സ്റ്റേ​റ്റ് ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ മി​ഷ​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ളാ​ണ് ജ​ന​റ​ൽ മാ​നേ​ജ​രു​ടെ അ​നാ​സ്ഥ​മൂ​ലം ക​ർ​ഷ​ക​ർ​ക്ക് കി​ട്ടാ​തെ​പോ​യ​ത്.

സ്റ്റേ​റ്റ് ഹോ​ർ​ട്ടി ക​ൾ​ച്ച​ർ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 19 സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. ന​ല്ല വി​ല ല​ഭി​ക്കു​മെ​ന്നു​ള്ള വി​എ​ഫ്പി​സി​കെ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും പ​യ​റു​വ​ർ​ഗ​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ അം​ഗീ​കൃ​ത മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​റ്റ​തി​ന്‍റെ വി​ല​പോ​ലും ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി തെ​ങ്ങും​പ​ള്ളി​യി​ൽ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, പി.​വി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.